ബാലൺ ഡിയോർ സ്വപ്ന ഇലവൻ, മെസിയും ക്രിസ്ത്യാനോയും ഉൾപ്പെട്ട ഷോർട്ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ടു

Image 3
FeaturedFootballInternational

കോവിഡ് ലോകഫുട്ബോളിനെയും ബാധിച്ചതോടെ 2020ലെ ബാലൺ ഡിയോർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ നൽകുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം ചാമ്പ്യൻസ്‌ലീഗ് നോകൗട്ട് മത്സരങ്ങൾ ഒരെണ്ണമായി വെട്ടിക്കുറച്ചതും മൂലം ബാലൺ ഡിയോർ ഇത്തവണ നൽകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഇതാണല്ലേ ലോകഫുട്ബോളിൽ ഇതു വരെ മികച്ച പ്രകടനം നടത്തിയിരുന്ന എക്കാലത്തെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഒരു സ്വപ്ന ഇലവൻ പ്രഖ്യാപിക്കാൻ ഫ്രാൻസ് ഫുട്ബോൾ പാഠത്തിയിടുന്നുണ്ട്. അതിൽ ആദ്യഘട്ടമെന്ന നിലക്ക് വോട്ടിങ്ങിനായി മുന്നേറ്റനിരയുടെ ഒരു ഷോർട്ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ.

ഇപ്പോഴും സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോയും ലയണൽ മെസിയും ലിസ്റ്റിലുൾപ്പെട്ടപ്പോൾ സ്പെയിനിൽ നിന്നും ഒരു താരവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നത് ഷോർട്ലിസ്റ്റിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഗെന്റോ, ഡേവിഡ് വിയ്യ, റൗൾ എന്നീ പ്രശസ്ത മുന്നേറ്റതാരങ്ങൾ സ്പെയിനിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടെങ്കിലും ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയാതെ പോവുകയായിരുന്നു. ഡിസംബർ പതിനേഴിന് ഒരു ഇതിന്റെ മാതൃക ഇലവൻ ഫ്രാൻസ് ഫുട്ബോൾ പുറത്തു വിടുന്നുണ്ട്.

ഷോർട്ലിസ്റ്റ് :- വലത്- ബെക്കാം, ജൈർസിഞ്ഞോ, ബെസ്റ്റ്, കീഗൻ, എറ്റൂ, മാത്യൂസ്, ഫിഗോ,  മെസി, ഗരിഞ്ച,റോബൻ                                    ഇടത് -ബ്ലോക്കൈൻ, റിവാൾഡോ, ക്രിസ്ത്യാനോ, റിവെലിനോ, ചാജിക്, റൊണാൾഡിഞ്ഞോ, ഗിഗ്ഗ്സ്, രുമെനിഗ്ഗെ, ഹെൻറി, സ്റ്റോയിക്കോവ് മധ്യം- ബെർകാമ്പ്, ഗെർഡ് മുള്ളർ, ക്രയ്ഫ്,  റൊമാരിയോ, ഡാൽഗ്ലിഷ്, റൊണാൾഡോ നസാരിയോ, യൂസെബിയോ, വാൻ ബാസ്റ്റൻ, കൊക്സിസ്, ജോർജ് വിയ