ജനുവരിയിൽ സ്‌ട്രൈക്കർ നിർബന്ധം, ഫ്രഞ്ച് താരത്തിനായി റയലിനോട് മത്സരിച്ച് ബാഴ്സ
ബാഴ്സക്ക് ജനുവരിയിൽ തന്നെ ഒരു സ്‌ട്രൈക്കറെ വേണമെന്നറിയിച്ചിരിക്കുകയാണ് പരിശീലകനായ റൊണാൾഡ് കൂമാൻ. കൂമാന്റെ പദ്ധതിയിലുള്ള താരം ലിയോൺ സ്‌ട്രൈക്കർ മെംഫിസ് ഡീപേ ആയിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ആ ശ്രമം ബാഴ്സ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഈ ജനുവരി ട്രാൻസ്ഫറിൽ പുതിയ സ്‌ട്രൈക്കറിനായി ബാഴ്‌സ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കുറച്ചു ദിവസങ്ങൾക്കു മുൻപ് പിഎസ് വിയുടെ ഡച്ച് സ്‌ട്രൈക്കറായ ഡോൺയേൽ മാലനു വേണ്ടി ബാഴ്സ ശ്രമിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഹോളണ്ടിന്റെ പരിശീലകനായിരുന്ന സമയത്ത് കൂമാനു ഏറെ പരിചിതമായ ഒരു താരമാണ് മാലൻ. താരത്തിന്റെ കഴിവുകൾ ഏരെ ബോധ്യമുള്ള പരിശീലകനാണ് കൂമാൻ. എന്നാൽ മറ്റൊരു താരത്തെക്കൂടി ബാഴ്‌സ നോട്ടമിട്ടു വച്ചിട്ടുണ്ട്.
Gladbach striker Marcus Thuram linked with move to FC Barcelona https://t.co/hxlnsIYzMX
— SPORT English (@Sport_EN) November 6, 2020
സുവാരസിന്റെ ജന്മനാടായ യുറുഗ്വായിൽ നിന്ന് തന്നെയാണ് ഈ 21കാരൻ താരവും വരുന്നത്. നിലവിൽ ബെൻഫിക്കക്ക് വേണ്ടി കളിക്കുന്ന ഡാർവിൻ നൂനസിനെയാണ് ബാഴ്‌സ നോട്ടമിട്ടു വെച്ചിരിക്കുന്നത്. ബെൻഫിക്ക ക്കായി കഴിഞ്ഞ യൂറോപ്പ മത്സരത്തിൽ പകരക്കാരനായി വന്നു ഒരു ഗോളും ഒരു അസിസ്റ്റും നേടി മൂന്നു ഗോളിനു പിറകിൽ നിന്ന ബെൻഫിക്കക്ക് സമനില നേടിക്കൊടുത്തിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു താരത്തെക്കൂടി ബാഴ്‌സ നോട്ടമിട്ടിട്ടിരിക്കുകയാണ്.
നിലവിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാക്ക് താരമായ ഫ്രഞ്ച് സ്‌ട്രൈക്കർ മാർക്കസ് തുറാമിനെയാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത്. ഈ സീസണിൽ മൂന്നു ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടിയ താരത്തിനു 33 മില്യൺ യൂറോയാണ് ഗ്ലാഡ്ബാക്ക് പ്രതീക്ഷിക്കുന്ന മൂല്യം.ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സയെ കൂടാതെ എസി മിലാൻ യുവന്റസ് റയൽ മാഡ്രിഡ് എന്നീ വമ്പന്മാരും താരത്തിനു പിറകിലുണ്ടെന്നാണ്. സ്‌ട്രൈക്കർ മാത്രമയല്ല വിങ്ങറായും താരത്തിനു തിളങ്ങാനാവുമെന്നതാണ് ബാഴ്‌സയെ ആകർഷിച്ചിരിക്കുന്ന മറ്റൊരു വസ്തുത.