ബ്ലാസ്‌റ്റേഴ്‌സിന്റെ നായനാകുമെന്ന് കരുതുന്നുണ്ടോ?, കോസ്റ്റയുടെ മാസ് മറുപടി
ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനാണെന്ന് താങ്കള്‍ കരുതുണ്ടോയെന്ന ചോദ്യത്തില്‍ തകര്‍പ്പന്‍ മറുപടിയുമായി സിംബാബ്‌വെ താരം കോസ്റ്റ നമോയിനേസു. അങ്ങനെ താന്‍ ചിന്തിക്കുന്നില്ലെന്നും ക്യാപ്റ്റനെയെല്ലാം തെരഞ്ഞെടുക്കേണ്ടത് പരിശീലകനാണെന്നുമാണ് കോസ്റ്റ് പ്രതികരിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീല്‍ സംഘടിപ്പിച്ച ‘ബ്ലാസ്റ്റേഴ്‌സ് വിത്ത് ബ്ലാസ്റ്റേഴ്‌സ്’ ഇന്‍ഫുവന്‍സര്‍ മീറ്റില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് സംവദിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനാണോ എന്ന ചോദ്യം കോസ്റ്റയെ തേടിയെത്തിയത്.

‘ഞാനക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അതെല്ലാം തീരുമാനിക്കേണ്ടത് കോച്ചാണ്. ഞാന്‍ ചിന്തിക്കുന്നത് മികച്ച കളി പുറത്തെടുക്കുന്നതിനെ കുറിച്ചാണ്. മറ്റെല്ലാം തീരുമാനിക്കേണ്ടത് പരിശീലകനാണ്’ കോസ്റ്റ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിക്കാന്‍
താരങ്ങളെത്തിയത്. കോസ്റ്റയെ കൂടാതെ കെപി രാഹുലും സഹലും ആരാധകരോട് വിവധ കാര്യങ്ങള്‍ സംസാരിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീലുമൊത്ത് ബ്ലാസ്റ്റേഴ്സ് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ ലോഞ്ചിംഗും ഈ പരുപാടിയില്‍ നടന്നു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ കൂടാതെ സിനിമ താരങ്ങളായ നീരജ് മാധവന്‍, നസാനിയ ഇയ്യപ്പന്‍ എന്നിവരും ‘ബ്ലാസ്റ്റേഴ്സ് വിത്ത് ബ്ലാസ്റ്റേഴ്സ്’ ഇന്‍ഫ്ളുവന്‍സര്‍ മീറ്റില്‍ പങ്കെടുത്തു.
പ്രമുഖ ഹെല്‍ത്ത്കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീല്‍, കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക സ്പോണ്‍സര്‍റായി പ്രഖ്യാപിക്കപ്പെട്ടത്.