പടിക്കലിന് സ്വാഭാവിക ഗെയിമിനായി വിട്ടുകൊടുക്കുക, കോഹ്ലി അധിക ബാധ്യതയേല്‍ക്കുക

Image 3
CricketIPL

അനൂപ് വടക്കേ പീഡികയില്‍

ദേവാദത്ത് പടിക്കലിന് സ്‌കോറിങ് റേറ്റ് കൂട്ടുന്ന കാര്യത്തില്‍ പരിമിതികള്‍ ഒക്കെ ഉള്ള കളിക്കാരന്‍ ആണ്. ലോങ് ഇന്നിംഗ്‌സ് കളിക്കുന്ന ഒരാള്‍ എന്ന നിലക്ക് അയാളുടെ കാന്‍സിസ്റ്റണ്ട് പെര്‍ഫോമന്‍സ് ആണ് ആര്‍ സി ബി യെ ഡീസന്റ് ടോട്ടലില്‍ എത്തിക്കുന്നത് എന്ന വിഷയവുമുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അയാളെ സ്വാഭാവിക ഗെയിം കളിക്കാന്‍ വിട്ടു സ്‌കോര്‍ ആക്‌സിലറേഷന്റെ റിസ്‌ക് കോഹ്ലി ഏറ്റെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ടീമിലെ ഏറ്റവും സീനിയര്‍ പ്ലേയറും, ഏതൊരു പന്തും ബൗണ്ടറിയിലേക്ക് കടത്താന്‍ പ്രാപ്തിയും ഉള്ള ഒരു പ്ലേയര്‍ എന്ന നിലക്ക് ആ അമിത ഉത്തരവാദിത്തം കൊഹ്ലിയുടെ സ്വാഭാവിക ബാധ്യതയാണ്.

6-15 ഓവറുകളില്‍ മിക്ക ഇന്നിങ്‌സിലും നേരെ തിരിച്ചു ദേവദത് പടിക്കലിന് സ്ട്രൈക് കൊടുത്തു മാറുന്ന ഒരു കോഹ്ലിക്ക് പകരം കോഹ്ലി ആ സമയം ഇന്നിംഗ്‌സ് ഡൊമിനേറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ പ്ലെ ഓഫില്‍ ബാംഗ്‌ളൂരിന്റെ മറ്റൊരു സൈഡ് ആയിരിക്കും കാണുന്നത്.

കൊഹ്ലി 20 ഓവര്‍ വരെ നില്‍ക്കുക എന്നതില്‍ ഉപരി ആറ് മുതല്‍ 15 വരെ ഉള്ള ഓവറുകളില്‍ ഡീസന്റ് റണ്‍സ് ടീമിന് ഉണ്ടാക്കി കൊടുത്താല്‍ തന്നെ എബി ഡിവില്ലേഴ്‌സിന്റെ മേലേക്ക് ഉള്ള അമിത ബാധ്യതയും കുറയും ബാന്‍ഗ്ലൂരിന് റന്‍സും വരും. പടിക്കലിനെ പോലെ ഒരു ആദ്യ സീസണ് പ്ലേയറിനെക്കാളും അതിന്റെ സ്വാഭാവിക ബാധ്യത തന്നെ കോഹ്ലിക്ക് ആണ്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്