ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം, ഫിഫയ്ക്ക് ലക്ഷങ്ങള്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജി

Image 3
FIFA WORLDCUPFootball

ഖത്തറില്‍ നടന്ന ലോകകപ്പിന്റെ ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യപ്പെട്ട് ഭീമന്‍ ഹര്‍ജി ഒരുങ്ങുന്നു. ഫൈനലില്‍ റഫറിയും തീരുമാനത്തിന്റെ പിഴവുകളാണ് മത്സരം ഫ്രാന്‍സിന് എതിരാക്കിയത് എന്ന് ആരോപിച്ചാണ് ഹര്‍ജി തയ്യാറാക്കിയിരിക്കുന്നത്. മെസ്ഒപ്പീനിയന്‌സ് എന്ന പ്ലാറ്റ്ഫോമില്‍ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റിഷന് ഫ്രാന്‍സ് ആരാധകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് ഇതില്‍ ഒപ്പു വെച്ചിരിക്കുന്നത് എന്നതാണ് ഇതില്‍ ഏറ്റവും രസകരമായ സംഗതി. മത്സരം വീണ്ടും നടത്തമെന്നാണ് ഇതിലെ പ്രധാന ആവശ്യം. ഫിഫയ്ക്ക് ഈ ഹര്‍ജി സമര്‍പ്പിക്കും.

അര്‍ജന്റീനക്കായി ഡി മരിയ രണ്ടാമത് നേടിയ ഗോളിനു മുന്നോടിയായി എംബാപ്പെ ഫൗള്‍ ചെയ്യപ്പെട്ടുവെന്നും അതൊന്നും റഫറി പരിഗണിച്ചില്ലെന്നാണ് പരാധിക്കാരുടെ വാദം. കൂടാതെ അര്‍ജന്റീനയുടെ ആദ്യ ഗോളിന് വഴി ഒരുക്കിയ പെനാല്‍റ്റി നിയമപരമല്ലെന്നും ഇവര്‍ വാദിക്കുന്നു.

ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിനൊടുവിലാണ് അര്‍ജന്റീന ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടുകയും അധിക സമയത്ത് ഒരോ ഗോള്‍ വീതം നേടുകയും ചെയ്തതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് മാറിയത്. പെനാല്‍റ്റിയില്‍ അര്‍ജന്റീന നാല് ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സ് രണ്ട് ഗോള്‍ മാത്രമാണ് നേടാനായത്.