ഡിബാല യുവന്റസ് വിടണം, ബാഴ്സക്കും റയലിനുമാണ് ഡിബാല ചേർച്ചയെന്നു മുൻ പാലെർമോ പ്രസിഡന്റ്
പാലെർമോയിലൂടെ ഇറ്റാലിയൻ ഫുട്ബോളിലേക്ക് കാലെടുത്തു വച്ച അര്ജന്റീനിയൻ സൂപ്പർതാരമാണ് പൗലോ ഡിബാല. പിന്നീട് യുവന്റസിലേക്ക് ചേക്കേറിയതോടെ ലോകഫുട്ബോളിലെ തന്നെ മികച്ച താരങ്ങളിലൊരാളായി ഡിബാല വളരുകയായിരുന്നു. എന്നാൽ താരത്തിന്റെ യുവന്റസിലെ അവസ്ഥ പരിതാപകരമാണ്. ഈ സീസണിൽ ആദ്യ ഇലവനിൽ സ്ഥിരമായ സ്ഥാനം താരത്തിനു ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിബാലയാണ് അടുത്ത ലയണൽ മെസിയെന്നു 2015ൽ ലോകത്തോട് വിളിച്ചു പറഞ്ഞ മുൻ പാലെർമോ പ്രസിഡന്റ് മൗറിസിയോ സാംപറിനി. മൂന്നു വർഷം മുമ്പേ ഡിബാല യുവന്റസ് വിടേണ്ടതായിരുന്നുവെന്നാണ് സാംപറിനിയുടെ പക്ഷം. പണ്ടും പറഞ്ഞ ഇതേ കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നാണ് സാംപറിനി അഭിപ്രായപ്പെട്ടത്. ഈ സീസണിൽ ആദ്യ ഇലവനിൽ ദിബാലയെ പോലുള്ളൊരു താരത്തിനു സ്ഥാനം ലഭിക്കാത്തതിലുള്ള നിരാശ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
Should 'new Messi' Dybala leave Juventus for Real Madrid? 😯 pic.twitter.com/ZpWyLF5dFb
— GOAL (@goal) November 11, 2020
“എനിക്കിപ്പോഴും ഉറപ്പുണ്ട്. ഡിബാല ഒരു ജേതാവാണെന്നു. ഒപ്പം ഒരു മികച്ച യുവതാരവുമാണ്. എനിക്കറിയില്ല എന്തുകൊണ്ടാണ് ചിലർ അതു മറന്നുപോവുന്നതെന്നു. ഇനിയും അവൻ ഒരു സ്റ്റാർട്ടർ അല്ലെന്നുള്ളത് എന്തൊരു നീചത്വമാണ്. യുവന്റസ് വിടണമെന്ന എന്റെ മൂന്നു വർഷം മുൻപുള്ള ഉപദേശം ഡിബാല പിന്തുടരേണ്ടതായിരുന്നു. അവന്റെ ഫുട്ബോൾ ഒരു വിചിത്രകല്പനയാണ്. അത് കൂടുതൽ ചേരുന്നത് ബാഴ്സയ്ക്കും റയൽ മാഡ്രിഡിനുമാണ്. പക്ഷെ അവൻ യുവന്റസാണ് തനിക്ക് നല്ലതായി തോന്നുന്നതെന്നാണ് അവൻ എപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്. “
“ഇപ്പോഴും എനിക്ക് അതു തന്നെയാണ് പറയാനുള്ളത്. ക്രിസ്ത്യാനോ വന്നതിനു ശേഷം ഡിബാലക്ക് വെറുതെങ്കിലും ക്ലബ്ബിലേ ഒന്നാമനാവാൻ സാധിക്കുകയുള്ളൂ. കുറച്ചു കാലങ്ങളായി കൂടുതൽ അറിവുകൾ ഒന്നുമില്ലെങ്കിലും എനിക്ക് അവനെ വലിയ ഇഷ്ടമാണ്. ഗുണമേന്മയുള്ള താരങ്ങളായ ഡിബാല, മെസി, റൊണാൾഡോ, ഇബ്രാഹിമോവിച് എന്നിവരെയെല്ലാം എനിക്കിഷ്ടമാണ്.” സാംപറിനി ഇറ്റാലിയൻ മധ്യമമായ ടുട്ടോ സ്‌പോർടിനോട് പറഞ്ഞു.