നെയ്മറിന് മുകളിലാണ് റഷ്ഫോർഡിന്റെ സ്ഥാനം, നെയ്മറെ വിമർശിച്ച് മുൻ യുണൈറ്റഡ് താരം

Image 3
Champions LeagueFeaturedFootball

താനൊരു ടീമുണ്ടാക്കുകയാണെങ്കിൽ അതിൽ നെയ്മറേക്കാൾ മാർക്കസ് റാഷ്ഫോർഡിനെ ഉൾപ്പെടുത്താനാണ് ആഗ്രഹിക്കുകയെന്നു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ ഇൻസ്. യൂണൈറ്റഡിനെതിരെ എപ്പോഴും നെയ്മർ ഒരു അധഃപതിച്ച താരമാണെന്നും ഇൻസ് വിമർശിച്ചു. എംബപ്പേക്കൊപ്പം ലോക ഫുട്ബോളിലേക്ക് ഉയർന്നു വരുന്ന താരമാണ് റാഷ്‌ഫോർഡെന്നും ഇൻസ് ചൂണ്ടിക്കാണിച്ചു.

ഇംഗ്ലീഷ് മാധ്യമമായ ലാഡ്‌ബ്രോക്സിനു നൽകിയ അഭിമുഖത്തിലാണ് നെയ്മറെ താഴ്ത്തിക്കെട്ടി ഇൻസ്‌ അഭിപ്രായം രേഖപ്പെടുത്തിയത്. ഇനി യുണൈറ്റഡിലേക്ക് താരങ്ങളെ കണ്ടെത്തുകയാണെങ്കിൽ റാഷ്‌ഫോർദിനെപ്പോലെ മനോഭാവമുള്ള താരങ്ങളെയാണ് കണ്ടെത്തേണ്ടതെന്നും ഇൻസ് കൂട്ടിച്ചേർത്തു. മറ്റു താരങ്ങൾ ക്ലബ്ബ് വിടാൻ വേണ്ടി കളിക്കുമ്പോൾ റാഷ്‌ഫോർഡ് യുണൈറ്റഡിൽ ഏറെക്കാലം തുടരാൻ വേണ്ടിയാണു കളിക്കുന്നതെന്നും ഇൻസ്‌ അഭിപ്രായപ്പെട്ടു.

“എംബാപ്പെ ഒരു വിശേഷപ്പെട്ട താരമാണ്. നിങ്ങൾ നെയ്മറിനെ യുണൈറ്റഡിനെതിരെ ഒന്ന് ശ്രദ്ദിച്ചു നോക്കൂ. അവൻ വലിയ അധഃപധനമായിരുന്നു. അവൻ അകെ വിഷമിച്ച അവസ്ഥയിലായിരുന്നു. പന്തു നഷ്ടപ്പെടുത്തുന്നു. അനങ്ങാൻ പറ്റാത്ത അവസ്ഥായിലായിരുന്നു. എന്നാൽ റാഷ്‌ഫോർഡിൽ നിന്നും നിങ്ങൾക്കങ്ങനെ കാണാനാവില്ല. അവൻ ഇറങ്ങി ഹാട്രിക്ക് അടിക്കുകയാണ് ചെയ്യുക.”

“റാഷ്‌ഫോർഡിനെയാണോ നെയ്മറിനെയാണോ നിങ്ങളുടെ ടീമിൽ ഉൾപ്പെടുത്തുകയെന്നു എന്നോട് ചോദിച്ചാൽ അത് റാഷ്‌ഫോർഡായിരിക്കും. അത് ഉറപ്പായ കാര്യമാണ്. അവൻ ഇപ്പോൾ ചെയ്യുന്നത് തുടരുകയാണെങ്കിൽ എംബാപ്പെക്കൊപ്പമെത്തുന്ന താരമാകാൻ അവനു സാധിക്കുമെന്നുറപ്പാണ്. സമ്മർദ്ദം അവനു ഇഷ്ടമുള്ള കാര്യമാണ്. അതുണ്ടാക്കലാണ് ഓരോ ആഴ്ചയും അവൻ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആവേണ്ടത്.” ഇൻസ്‌ പറഞ്ഞു