പോഗ്ബയെ മാനസികമായി തളർത്തിയത് യുണൈറ്റഡ്, ഫ്രാൻസ് പരിശീലകൻ വ്യക്തമാക്കുന്നു

Image 3
FeaturedFootballInternational

അടുത്തിടെ ഫിൻലാൻഡുമായി നടന്ന യൂറോപ്യൻ യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രാൻസിനു അപ്രതീഷിത തോൽവിയേറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തിൽ തീരെ നിറം മങ്ങിയ പ്രകടനം നടത്തിയ പോൾ പോഗ്ബയെക്കുറിച്ച് തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാംപ്സ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലും മോശം പ്രകടനം തുടരുന്ന താരത്തിനു അവസരം നൽകിയതിനെതിരെ ഫ്രാൻസ് ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ യുണൈറ്റഡിൽ മോശം പ്രകടനമാണ് നടത്തുന്നതെന്നു തനിക്കു മുമ്പേ അറിയാമായിരുന്നുവെന്നും അതിൽ നിന്നും ഒരു മാറ്റത്തിനും പഴയ താളം തിരിച്ചു കൊണ്ടു വരാനാണ് താരത്തെ ഇറക്കിയതെന്നുമാണ് ദെഷാംപ്സ് അഭിപ്രായപ്പെട്ടത്. യുണൈറ്റഡിലെ സാഹചര്യം താരത്തെ മാനസികമായി തളർത്തിയിട്ടുണ്ടെന്നും ദെഷാംപ്സ് ചൂണ്ടിക്കാണിച്ചു.

“അവൻ അവന്റെ മികച്ച ഫോമിലല്ല ഉള്ളത്. അതെനിക്ക് മത്സരത്തിന് മുമ്പേ അറിയാമായിരുന്നു. ഈ മത്സരം അവന്റെ പഴയ താളം തിരിച്ചുകൊണ്ടുവരാൻ നൽകിയതാണ്. അവനറിയാമായിരുന്നു അവനു ഒരു മണിക്കൂറേ ലഭിക്കുകയുള്ളുവെന്നു. പോസിറ്റീവ് ആയി ചിന്തിക്കാനേ ഇപ്പോൾ സാധിക്കുള്ളു. അവൻ അവന്റെ മികച്ച കാലങ്ങളിലല്ല ഉള്ളതെന്ന് വ്യക്തമാണ്.”

“എല്ലാ കളിക്കാരെയും പോലെ പോസിറ്റീവ് ആയ ഒരു സാഹചര്യമല്ല അവനുള്ളത്. അവരെയെല്ലാം അത് മാനസികമായി ബാധിച്ചിട്ടുണ്ട്. എനിക്കവനെ നന്നായി അറിയാവുന്നതാണ്. ചില സമയങ്ങളിൽ ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതാണ്. അവനറിയാം മികച്ച രീതിയിൽ എങ്ങനെ കളിക്കണമെന്നു. അവന്റെ ആത്മാഭിമാനവും ചുറുചുറുക്കും വിമർശകർക്കുള്ള മറുപടി നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ. ” ദെഷാംപ്സ് പറഞ്ഞു.