വിമർശിക്കുന്നവർ യുണൈറ്റഡിനോട് അസൂയയുള്ളവർ, തുറന്നടിച്ച് ക്യാപ്റ്റൻ മഗ്വയർ

Image 3
EPLFeaturedFootball

എവെർട്ടണെതിരെ നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി വിജയപാതയിലേക്ക് തിരിച്ചു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു സാധിച്ചിരുന്നു. പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരെയും പിന്നീട് ചാമ്പ്യൻസ്‌ലീഗിൽ തുർക്കിഷ് ക്ലബ്ബായ ഇസ്‌താംബൂൾ ബെസക്സെഹിറിനെതിരെയും തോൽവി രുചിച്ചതിനു ശേഷമുള്ള ഈ വിജയം യൂണൈറ്റഡിനു വലിയ ആശ്വാസമാവുകയായിരുന്നു.

എന്നാൽ യുണൈറ്റഡിനു നേരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ക്യാപ്റ്റൻ ഹാരി മഗ്വയർ. യുണൈറ്റഡിന്റെ പഴയ നേട്ടങ്ങളോട് പലർക്കും ഇപ്പോഴും അസൂയയാണെന്നാണ് മഗ്വയറുടെ പക്ഷം. ഞങ്ങൾ നല്ല രീതിയിൽ ചെയ്യുന്നതു ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ലെന്നില്ലെന്നും മഗ്വയർ ചൂണ്ടിക്കാണിച്ചു. എവെർട്ടണുമായി നടന്ന മത്സരശേഷം സംസാരിക്കുകയായിരുന്നു മഗ്വയർ.

“യുണൈറ്റഡിലെത്തിയപ്പോൾ ഞാൻ ശ്രദ്ദിച്ച ഒരു കാര്യമുണ്ട്. ഒന്നര വർഷമായി ഞാനിവിടെയുണ്ട്. ഞങ്ങളുടെ ക്ലബ്ബിനെക്കുറിച്ചാണ് ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. എന്തുകൊണ്ട്? കാരണം ഞങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ക്ലബ്ബ്. “

“ആളുകൾക്ക് ഞങ്ങൾ നല്ല രീതിയിൽ കളിക്കുന്നത് ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ട്? പണ്ട് ഞങ്ങൾ നേടിയെടുത്ത നേട്ടങ്ങൾ കാരണം. ഞങ്ങൾക്ക് അത് അനുഭവിച്ചുകൊണ്ട് ജീവിക്കണം. അതിനെതിരെ ഞങ്ങൾക്ക് പ്രതികരിക്കേണ്ടതുണ്ട്. ഒപ്പം നെഗറ്റീവായ കാര്യങ്ങളെ ട്രെയിനിങ് ഗ്രൗണ്ടിലെത്താതെ പ്രതിരോധിക്കേണ്ടതുണ്ട്. ചില സമയങ്ങളിൽ ടീമിനു അത് വളരെ ബുദ്ദിമുട്ടുണ്ടാക്കുന്നുണ്ട്. ” മഗ്വയർ വ്യക്തമാക്കി.