ഐഎസ്എല്ലിലേക്ക് ഒരു ടീം കൂടി ഉടനെത്തുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെളിപ്പെടുത്തല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് സമീപഭാവിയില്‍ മറ്റൊരു ടീം കൂടിയെത്തിയേക്കുമെന്ന് വെളിപ്പെടുത്തലുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ വെളിപ്പെടുത്തല്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സ് ആണ് ഐഎസ്എല്ലിലേക്ക് ഉടന്‍ തന്നെയെത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ പറയുന്നത്.
മികച്ചച്ചൊരു ഇന്‍വെസ്റ്ററെ ലഭിക്കുകയാണെങ്കിലാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് സമീപ ഭാവിയില്‍ തന്നെ ഐഎസ്എല്ലിന്റെ ഭാഗമാകുക എന്നാണ് പ്രഫുല്‍ പട്ടേല്‍ വെളിപ്പെടുത്തുന്നത്. അതിനുളള നീക്കങ്ങള്‍ ക്ലബ് നടത്തുന്നുണ്ടെന്ന സൂചനയും പ്രഫുല്‍ പട്ടേല്‍ നല്‍കുന്നു.

ഈ സീസണില്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐഎസ്എല്ലിന്റെ ഭാഗമായിരുന്നു. എടികെയുമായി ലയിച്ചാണ് മോഹന്‍ ബഗാന്‍ ഐഎസ്എല്ലിന്റെ ഭാഗമായതെങ്കില്‍ ശ്രീ സിമന്റിനെ ഇന്‍വെസ്റ്ററാക്കി കൊണ്ട് വന്നാണ് ഈസ്റ്റു ബഗാളും ഐഎസ്എല്‍ കളിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഐഎസ്എല്‍ ടീമുകളുടെ എണ്ണം 11 ആയി ഉയര്‍ന്നിരുന്നു.
നിലവില്‍ ഐലീഗില്‍ ഒന്നാം സ്ഥാനത്തെത്തുവര്‍ ഐഎസ്എല്ലിലേക്ക് യോഗ്യത പരിഗണിക്കുന്നുണ്ട്. അതിന് പുറമെ കോര്‍പ്പറേറ്റ് എന്‍ട്രിയിലൂടെയും ചില ടീമുകള്‍ക്ക് ഐഎസ്എല്ലില്‍ പ്രവേശിക്കാന്‍ വഴിയൊരുങ്ങും. 2025ഓടെയാണ് ഐഎസ്എല്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ നമ്പര്‍ വണ്‍ ഫുട്‌ബോള്‍ ലീഗായി മാറുക.