ഐഎസ്എല്‍ ഫിക്ചര്‍ പുറത്ത്, ആദ്യ മത്സരം തന്നെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രേമികള്‍ കാത്തിരുന്ന ഏഴാം സീസണിന്റെ ഫിക്ചര്‍ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ പതിവ് പോലെ ഐഎസ്എല്ലിലെ ഏറ്റവും ജനകീയ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും. എടികെ മോഹന്‍ ബഗാനാണ് എതിരാളി. കഴിഞ്ഞ സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെയേയാണ് നേരിട്ടത്.

നവംബര്‍ 20 നു ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് കിക്ക്ഓഫ്. മോഹന്‍ബഗാന്‍ എടികെയുമായി ലയിച്ചതിന് ശേഷമുള്ള ആദ്യ മത്സരമാണ് ഫറ്റോര്‍ഡയില്‍ അരങ്ങേറാന്‍ പോകുന്നത്.

കഴിഞ്ഞ ആറ് വര്‍ഷവും ബ്ലാസ്റ്റേഴ്സിനോടൊപ്പമുണ്ടായിരുന്ന സന്ദേശ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനിലേക്കു കൂടുമാറിയതിനു ശേഷമുള്ള ആദ്യ മത്സരം കൂടിയാകും കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ പോരാട്ടം. ഒപ്പം മോഹന്‍ ബഗാന്റെ മുന്‍ പരിശീലകനായ കിബു വികൂന ആണ് കേരള ബ്ലാസ്റ്റേഴ്‌സിനെ അവര്‍ക്കെതിരെ നയിക്കുന്നത് എന്നതും രസകരമായ കൗതുകമാണ്.

ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ ഫിക്ചറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത. നവംബര്‍ 26ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി ആദ്യ മത്സര നടക്കുക.

നവംബര്‍ 27ന് ഐ എസ് എല്ലിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബി നടക്കും. അന്ന് ഐ എസ് എല്ലിലേക്ക് എത്തിയ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍ വരും.

എല്ലാ ദിവസം രാത്രി 7.30നാകും മത്സരം നടക്കുക. ഞായറാഴ്ചകളി രണ്ട് മത്സരങ്ങളും നടക്കും. ആദ്യമായി 11 ടീമുകള്‍ പങ്കെടുക്കുന്ന ഐ എസ് എല്‍ ആണ് ഇത്തവണത്തേത്.