ഐഎസ്എല്‍ റദ്ദാക്കേണ്ടി വരുമെന്ന്, തലപുകഞ്ഞ് സംഘാടകര്‍

Image 3
FootballISL

ഇ്ന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംഘാടകര്‍ക്ക് തലവേദനയായി പുതിയ വിവാദം. ഐഎസ്എല്ലിനായുളള ലോജിസ്റ്റിക്ക് ഗതാഗത കരാറുകള്‍ നല്‍കിയതിനെ ചൊല്ലിയാണ് ഗോവയില്‍ വിവാദം കത്തുന്നത്.

ഐഎസ്എല്ലിനുളള ലാജിസ്റ്റിക്, ഗതാഗത കരാറുകള്‍ ഗോവയ്ക്ക് പുറത്തുളള കമ്പനികളെ ഗോവ സര്‍ക്കാര്‍ ഏല്‍പിച്ചതാണ് സംഘാടകര്‍ക്ക് വിനയായിരിക്കുന്നത്. ഇതോടെ ഐഎസ്എല്‍ എന്ത് വിലകൊടുത്തും തടസ്സപ്പെടുത്തുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ്.

ഈ കരാറുമായി ഗോവ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ഐഎസ്എല്‍ തടസ്സപ്പെടുത്തുമെന്നാണ് ഗോവപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

ഈ സീസണിലെ ഐഎസ്എല്‍ കരാറുകള്‍ക്കായി ഗോവയിലുളള ലോജിസ്റ്റിക്കല്‍, ഗതാഗത വിതരണക്കാരാരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല, നാല് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഐഎസ്എല്‍ മുടക്കും’ ജിപിസിസി ജനറല്‍ സെക്രട്ടറി സങ്കല്‍പ് അമോങ്കര്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിസന്ധിയിലാണെന്നും ഈ പ്രതിസന്ധി പരിഹരിക്കാനുളള ഒരു സഹായവും ഐഎസ്എല്‍ വന്നിട്ടും ഗോവന്‍ സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും അമോങ്കര്‍ ആരോപിക്കുന്നു.

ഇതോടെ പ്രശ്‌ന പരിഹാരത്തിനായുളള നെട്ടോട്ടത്തിലാണ് ഐഎസ്എല്‍ സംഘാടകര്‍. നവംബര്‍ 20നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഏറ്റുമുട്ടുന്നത്.