നിരവധി മലയാളി താരങ്ങളുമായി ടീം പ്രഖ്യാപിച്ച് ഐഎസ്എല്‍ ക്ലബ്
കേരള ബ്ലാസ്റ്റേഴ്‌സിനോളം ഇല്ലങ്കിലും മഞ്ഞപ്പടയുടെ പകുതിയിലേറെ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എല്‍ ടീം പ്രഖ്യാപിച്ചു. മൂന്ന് മലയാളി താരങ്ങള്‍ ഉള്‍കൊള്ളുന്ന ഐഎസ്എല്‍ സ്‌ക്വാഡിനെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍ ചെന്നൈ സിറ്റി താരം മഷൂര്‍ ഷരീഫും, ഇന്ത്യന്‍ നാവിയുടെ താരമായിരുന്ന ബ്രിട്ടോയും, മോഹന്‍ ബഗാന്‍ താരമായിരുന്ന വി പി സുഹൈറും ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയില്‍ ഉള്ള മലയാളികള്‍. മൂവരും ഐലീഗില്‍ നിന്നാണ് ഐഎസ്എല്‍ കളിക്കാനെത്തുന്നത്. അതെസമയം കേരള ബ്ലാസ്റ്റേഴ്‌സില്‍ അഞ്ച് മലയാളി താരങ്ങളാണ് ഉളളത്.

യുല സ്പാനിഷ് പരിശീലകന്‍ ജെറാഡ് നസ് ആണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനൊപ്പം ഉണ്ടായിരുന്ന വിദേശ താരം ഗലേഹോ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലനിര്‍ത്തിയ വിദേശ താരം. നവംബര്‍ 21ന് മുംബൈ സിറ്റിക്ക് എതിരെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യത്തെ മത്സരം.
Goalkeepers: Sanjiban Ghosh, Subhasish Roy, Gurmeet, Nikhil Deka
Defenders: Ashutosh Mehta, Benjamin Lambot, Dylan Fox, Gurjinder Kumar, Mashoor Shereef, Nabin Rabha, Nim Dorjee, Provat Lakra, Wayne Vaz, Rakesh Pradhan
Midfielders: Federico Gallego, Khassa Camara, Lalengmawia, Imran Khan, Lalrempuia Fanai, Pragyan Gogoi, Rochharzela
Forwards: Idrissa Sylla, Luis Machado, Kwesi Appiah, Britto PM, Ninthoinganba Meetei, Lalkhawpuimawia, Suhair Vadakkepeedika