ജോബി ഐഎസ്എല്ലില്‍ നിന്ന് പുറത്ത്, എടികെയ്ക്ക് കനത്ത തിരിച്ചടി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മലയാളി താരം ജോബി ജസ്റ്റില്‍ ഐഎസ്എല്ലില്‍ നിന്ന് പുറത്ത്. ഗോവയില്‍ തന്റെ ടീമായ എടികെ മോഹന്‍ ബഗാനായി പരിശീലനത്തിലേര്‍പ്പെട ഏറ്റ കനത്ത പരിക്കാണ് ജോബിയ്ക്ക് തിരിച്ചടിയായത്.
ഇതോടെ താരത്തെ മുംബൈയിലെത്തിച്ച് അടിയന്തര ശാസത്രക്രിയക്ക് വിധേയമാക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സീസണില്‍ ജോബി ജസ്റ്റിന്‍ കളിക്കില്ലെന്നുും ഇതോടെ വ്യക്തമായിട്ടുണ്ട്.

ഒക്ടോബര്‍ 27ന് പരിശീലനത്തിന് ഇടയിലാണ് ജോബിയ്ക്ക് ഗുരുതര പരിക്കേറ്റെന്ന വിവരം പുറത്ത് വരുന്നത്. എ സി എല്‍ ഇഞ്ച്വറി ആണ് ജോബിയെ ബാധിച്ചിരിക്കുന്നത്. എ സി എല്‍ ഇഞ്ച്വറിയേറ്റാല്‍ ചുരുങ്ങിയത് ആറു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും.
നിലിവില്‍ എടികെ മോഹന്‍ ബഗാനുമായി രണ്ട് വര്‍ഷത്തെ കരാറുളള താരമാണ് ജോബി ജസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ടീമില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന താരം ഇത്തവണ മികച്ച പ്രകടനം കാഴ്ച്ചവെക്കാം എന്ന പ്രതീക്ഷയിലായിരുന്നു കഠിന പരിശീലനം നടത്തിയത്. ഈ സ്വപ്‌നമാണ് ഇപ്പോള്‍ തകര്‍ന്നത്.

നേരത്തെ നാട്ടില്‍ വെച്ച് ജോബിയെ കോവിഡ് മഹാമാരിയും പിടികൂടിയിരുന്നു. അതില്‍ നിന്ന് മുക്തനായി തിരിച്ച് വരുന്നതിനിടേയാണ് പുതിയ പ്രതിസന്ധി ജോബിയെ വേട്ടയാടിയത്.