ഡിബാല യുവന്റസ് വിടുമോ? കരാർ പുതുക്കൽ വൈകുന്നതിനെക്കുറിച്ചുള്ള നയം വ്യക്തമാക്കി യുവന്റസ് ചീഫ്
യുവന്റസിൽ ക്രിസ്ത്യാനൊക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് അർജന്റൈൻ സൂപ്പർതാരം പൗലോ ഡിബാല. കോവിഡിൽ നിന്നും മുക്തനായ തിരിച്ചുവന്ന താരത്തെ കളിക്കാനിറക്കാത്തതിൽ യുവന്റസ് പരിശീലകനായ പിർലോക്കെതിരെ അത്ര സ്വരച്ചേർച്ചയില്ലാതെയാണ് മുന്നോട്ടു പോവുന്നത്. എന്നാൽ ഈ അവസരം മുതലെടുത്തു ചെൽസിയെപ്പോലുള്ള വമ്പന്മാരും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു.
താരത്തിനായി ക്ലബ്ബുകൾ ശ്രമം തുടങ്ങിയതോടെ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് യുവന്റസ് ചീഫായ ഫാബിയോ പരാറ്റിച്ചി. ഒപ്പം ഇത്രയും വൈകി താരവുമായി കരാറിലെത്താനുള്ള ശ്രമങ്ങൾ അരഭിക്കാനുള്ള കാരണം വെളിപ്പെടുത്താനും യുവന്റസ് ചീഫ് മറന്നില്ല. ക്ലബ്ബിന്റെ ഭാവിയുടെ തന്നെ ഭാഗമായ താരത്തെ നിലനിർത്താൻ തന്നെയാണ് യുവന്റസിന്റെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Contract negotiations underway
— Transfermarkt.co.uk (@TMuk_news) October 26, 2020
Paratici: Dybala “part of our future” – Chases Platini on list of Juve’s record scorers#Juventus https://t.co/NK6OoVXbhq
“ഞങ്ങൾ പൗലോയുടെ കരാർ നീട്ടാനുള്ള ചർച്ചയിൽ തന്നെയാണുള്ളത്. അവൻ ഇവിടെ തന്നെ തുടരാനാണ് താത്പര്യം. ഞങ്ങളും അവനെ നിലനിർത്താനുള്ള തീരുമാനത്തിലാണുള്ളത്. അവൻ ഞങ്ങളുടെ ഭാവിയുടെ ഒരു ഭാഗമാണ്. വളരെ ബുദ്ദിമുട്ടേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്.
രണ്ടാഴ്ചയായി കോവിഡ് ഭീഷണി മൂലം ഒരു ഹോട്ടലിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞങ്ങൾ. അതിനാൽ ആരെയും കാണാൻ പറ്റിയിരുന്നില്ല. എങ്കിലും ഞങ്ങൾ ഒരു കരാറിലെത്താനുള്ള ചർച്ചകൾ തുടരുന്നതായിരിക്കും.” പാരറ്റിച്ചി പറഞ്ഞു. സ്കൈ സ്പോർട്സ് ഇറ്റാലിയക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദിബാലയുടെ കരാറിനെക്കുറിച്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.