ഒരു കളിപോലും ഈ സീസണിൽ മികച്ചരീതിയിൽ കളിച്ചിട്ടില്ല, തുറന്ന് പറഞ്ഞ് യുവന്റസ് സൂപ്പർതാരം

Image 3
Champions LeagueFeaturedFootball

സ്വന്തം തട്ടകത്തിൽ  വെച്ചു നടന്ന ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയം രുചിച്ചത്. മൂന്നാമതും കോവിഡ്  പോസിറ്റീവ് ആയതോടെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അഭാവത്തിലാണ് യുവന്റസ് ബാഴ്സലോണക്കെതിരായ മത്സരത്തിനിറങ്ങിയത്.  ബാഴ്സലോണക്കായി ഡെമ്പെലെയും ക്യാപ്റ്റൻ ലയണൽ മെസിയുമാണ് ഗോൾ കണ്ടെത്തിയത്.

എന്നാൽ യുവന്റസിന്റെ  ഈ സീസണിലെ മോശം പ്രകടനം സമ്മതിച്ചു കൊണ്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് പ്രതിരോധനിര താരം ഡാനിലോ. സീസണിന്റെ തുടക്കം മുതലേ പ്രതീക്ഷക്കൊത്ത പ്രകടനം യുവന്റസിന് തുടരാനായില്ലെന്നും മത്സരങ്ങളിൽ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇറ്റാലിയൻ ലീഗിൽ അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപെടാനേ യുവന്റസിന് സാധിച്ചുള്ളുവെന്നതും വസ്തുതയാണ്. ത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റലിയയോട് സംസാരിക്കുകയായിരുന്നു ഡാനിലോ “ഞങ്ങൾ ഒത്തിണക്കം കാണിച്ചിരുന്നു. എന്നാൽ കൂടുതൽ ആക്രമിച്ചു കളിച്ചില്ല. അതാണ് ബാഴ്‌സലോണക്കെതിരെ മത്സരം ബുദ്ദിമുട്ടേറിയതാക്കിയത്. “

“ഇതുവരെയും ഞങ്ങൾ മികച്ച നിമിഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരു മത്സരത്തിലും മികച്ച രീതിയിൽ ഈ സീസണിൽ സാധിച്ചിട്ടില്ല. മികച്ച മനോഭാവത്തോടെ മുന്നേറി കളി മെച്ചപ്പെടുത്തേണ്ടതുണ്ട് ഞങ്ങൾക്ക്. ചില സമയത്ത് കൂടുതൽ നിശ്ചയദാർഷ്ട്യം കാണിക്കേണ്ടതുണ്ട്. അതാണ് ശക്തരായ ടീമുകൾക്കെതിരെ ചെയ്യേണ്ട പ്രധാനകാര്യം. പരീക്ഷണങ്ങൾ ആവശ്യമാണെങ്കിലും അത് ഫലമുണ്ടാക്കേണ്ടതുണ്ട്. അടുത്ത മത്സരം ജയിക്കാൻ നോക്കേണ്ടതുണ്ട്.” ഡാനിലോ പറഞ്ഞു