ഒരു കപ്പ് കൂടി നേടിയാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ റെയ്ഞ്ച് എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?, വിമര്‍ശകര്‍ക്ക് ഉള്‍കിടിലം

Image 3
FootballISL

ജാക്‌സണ്‍ ഇട്ടി അബ്രഹാം

കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറയുമ്പോള്‍ ഈ ഗ്രൂപ്പില്‍ പലപ്പോഴും പുച്ഛം കലര്‍ന്ന രീതിയില്‍ കമന്റസ് കാണാറുണ്ട്. അത്തരം കമന്റ്സ് ആണ് ഈ പോസ്റ്റിന് ആധാരം..!

മുന്‍ സീസണുകളിലെ മോശം പെര്‍ഫോമന്‍സിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്..! എല്ലാ വിമര്‍ശനങ്ങളും അംഗീകരിക്കുന്നു..!

പക്ഷെ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്.. 6 സീസണുകളില്‍ 2 തവണ ഫൈനല്‍ കളിച്ച ടീം ആണ് ബ്ലാസ്റ്റേഴ്സ്..!

കടം ഒരുപാടുണ്ട് വീട്ടാന്‍.. പക്ഷെ ഒളിച്ചോടാന്‍ വേണ്ടിയല്ല അടിമുടി മാറ്റങ്ങളുമായി ബസ്റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. ഐഎസ്എല്‍ കളിക്കുന്ന പല ക്ലബ്ബുകള്‍ക്കും സ്‌പോട്ടിംഗ് ഡയറക്ടര്‍ എന്നു പറഞ്ഞാല്‍ എന്താണ് എന്ന് പോലും അറിയാതെ ഇരിക്കുമ്പോള്‍ വ്യക്തമായ പ്ലാനിംഗില്‍ ടഉയെ കൊണ്ട് വരുന്നു. ഐ ലീഗ് ടൈറ്റില്‍ വിന്നര്‍ കോച്ചിനെ കൊണ്ട് വരുന്നു. മികച്ച വിദേശ താരങ്ങളെ കൊണ്ട് വരുന്നു. പല ടീമുകള്‍ക്കും സ്വപ്നം മാത്രമായ ഏറ്റവും മികച്ച യുവ ഇന്ത്യന്‍ സ്‌ക്വാഡ് ഉണ്ടാകുന്നു..!

ഗോവ പോലെ ഏറ്റവും അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കുന്ന ഒരു മികച്ച ടീമിന് പോലും ടൈറ്റില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ ഇരിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ്‌നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഈ കൊറോണ കാലത്തും മത്സരമാണ്.

ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍സ് ബൈജൂസും…!

വല്യ അവകാശവാദങ്ങള്‍ ഒന്നും നടത്തുന്നില്ല. ഒരു നല്ല പ്രീ സീസണ്‍ ഇല്ലാതെ ടീം സെറ്റ് ആകില്ല. പക്ഷെ മറ്റു സീസണുകളിലെ പോലെ പോയിന്റ് ടേബിളില്‍ ഇത്തവണ ഒടുവില്‍ ആകില്ല..! അധികം താമസിക്കാതെ കപ്പ് അടിക്കുകയും ചെയ്യും..! കപ്പ് ഇല്ലാതെ തോറ്റു തുന്നം പാടിയ ഒരു ടീമിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ ലോകത്തിലെ തന്നെ മികച്ച ആരാധകരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കില്‍ ഓര്‍ത്തോളൂ വിമര്‍ശകരേ, ഒരു കപ്പ് കൂടി അടിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ റേഞ്ച് എന്തായിത്തീരുമെന്ന്..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്