മോര്‍ ദാന്‍ എ ക്ലബ്, ആരാധകര്‍ക്കായി മൂന്ന് വ്യത്യസ്ത ഉത്പന്നങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകര്‍ക്കുള്ള സമര്‍പ്പണത്തിന്റെയും ഭാഗമായി, ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്ന തരത്തിലാണ് ആയുര്‍വേദിക് ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഷവര്‍ ജെല്‍ എന്നീ ഉത്പന്നങ്ങള്‍
കൊച്ചി, ഒക്ടോബര്‍ 26, 2020: ഐഎസ്എല്‍ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക സ്പോണ്‍സറായ ഹീല്‍, ജനകീയ ക്ലബ്ബുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി വ്യക്തിശുചിത്വത്തിന്റെ പ്രധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുതുനിര കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയതായി സംയുക്തമായി പ്രഖ്യാപിച്ചു. ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷുകള്‍, ഷവര്‍ ജെല്‍സ് എന്നിവ ഉള്‍പ്പെടുന്ന ആയുര്‍വേദ വിഭാഗത്തിലെ ഈ സവിശേഷമായ പുതിയ ഉല്‍പന്നങ്ങളെല്ലാം മഞ്ഞളിന്റെ ഗുണങ്ങള്‍ സന്നിവേശിപ്പിച്ച്, മഞ്ഞള്‍ അതിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ചേര്‍ത്തുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകര്‍ക്കുള്ള സമര്‍പ്പണത്തിന്റെ ഭാഗമായും കോ-ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളില്‍ ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്നുണ്ട്. എല്ലാ കോ-ബ്രാന്‍ഡഡ് ഉത്പന്നങ്ങളിലെയും മഞ്ഞളിന്റെ ഉപയോഗവും മഞ്ഞ നിറം ഹൈലൈറ്റ് ചെയ്യുന്നു.

ആവേശകരമായ പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി, പ്രമുഖരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിച്ച് വ്യക്തിശുചിത്വ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് ഹീല്‍ ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് പുറമെ, ക്ലബ്ബിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഞ്ഞ നിറം നല്‍കി,
ആരാധകരില്‍ ഉത്പന്നങ്ങള്‍ പ്രതിധ്വനിക്കുന്നതിനായുള്ള അധിക നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആവശ്യം ഒരുപോലെ നിറവേറ്റുന്നതിന്, വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണില്‍ ടീമിന്റെ അഭിനിവേശം നിറഞ്ഞ ആരാധകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉത്പന്നങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും രാഹുല്‍ മാമ്മന്‍ പറഞ്ഞു.
ക്ലബ്ബിനെ പിന്തുണക്കുന്നവരുടെ സുരക്ഷയും സമഗ്ര ക്ഷേമവും ഉറപ്പുവരുത്തല്‍ ലക്ഷ്യമിട്ടുള്ള കോ-ബ്രാന്‍ഡഡ് വ്യക്തിഗത ശുചിത്വ ഉത്പന്നങ്ങളുടെ പ്രാരംഭ നിര അവതരിപ്പിക്കുന്നതിന്, ഹീലുമായി പങ്കാളിയാകുന്നതില്‍ കെബിഎഫ്സി അഭിമാനം കൊള്ളുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സഹ ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. വെല്‍നെസ് രംഗത്ത് കെബിഎഫ്സിക്കായുള്ള ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ പ്രതികൂല സാഹചര്യങ്ങളില്‍, സ്വന്തം ആരോഗ്യത്തിന് പുറമെ മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നന്നായി ശുചിത്വം പാലിച്ച്, തങ്ങളുടെ ഭാഗം നിര്‍വഹിക്കാന്‍ ഞങ്ങളുടെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നതായും നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഹീല്‍-കെബിഎഫ്സി ഹാന്‍ഡ് സാനിറ്റൈസര്‍ 50 മി.ലിറ്റര്‍, 100 മി.ലി, 500 മി.ലി പായ്ക്കറ്റുകളിലും 20 മി.ലി പോക്കറ്റ് സ്പ്രേ വകഭേദത്തിലുമാണ് എത്തുന്നത്. മഞ്ഞളിനൊപ്പം ഐസോപ്രൊപൈല്‍ ആല്‍ക്കഹോളും ഇതിന്റെ ചേരുവകളുടെ പട്ടികയിലുണ്ട്. മികച്ച ഒരു അണുനാശിനി ആയാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. വെറും 49 രൂപക്ക് 250 സ്പ്രേകള്‍ വരെ അടിക്കാവുന്ന വിധത്തില്‍, പോക്കറ്റില്‍ ഉള്‍ക്കൊണ്ടുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് 20 മി.ലി സാനിറ്റൈസര്‍ പാക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. എളുപ്പം അടിക്കാവുന്ന തരത്തിലാണ് 500 മി.ലി പായ്ക്കറ്റും.
മഞ്ഞള്‍ അടിസ്ഥാനമാക്കിയുള്ള ഷവര്‍ ജെല്‍, ഹാന്‍ഡ് വാഷ് എന്നിവ യഥാക്രമം 89 രൂപയും 75 രൂപയും വിലയുള്ള 250 മി.ലി കുപ്പികളിലാണ് വരുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍, ഐഎസ്എല്‍ സീസണിനിടയിലും കോ-ബ്രാന്‍ഡഡ് പങ്കാളിത്തത്തിന്റെ ഭാഗമായുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ ഹീല്‍ അവതരിപ്പിക്കും.