ഹക്കീമിയുടെ ജേഴ്‌സി ഊരിവാങ്ങി ധരിച്ച് എംബാപ്പെ, മത്സരശേഷം നാടകീയ കാഴ്ച്ചകള്‍
ഖത്തര്‍ ലോകകപ്പ് ഫൈനലിലേക്ക് മൊറോക്കോയ്ക്ക് യോഗ്യത ലഭിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനത്തിലൂടെ അവര്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഫുട്‌ബോളിലെ ഏറ്റവും മഹത്തായ വേദിയില്‍ സെമിഫൈനലിന് യോഗ്യത നേടിയ ആദ്യ ആഫ്രിക്കന്‍ ടീമായാണ് അറ്റ്‌ലസ് ലയണ്‍സ് നാട്ടിലേക്ക് മടങ്ങുന്നത്.
സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് 0-2 ന് പരാജയപ്പെട്ടതാണ് അവര്‍ ലോകകപ്പില്‍ നിന്നും പിന്‍വാങ്ങിയത്. എന്നിരുന്നാലും മത്സരശേഷം ഫ്രഞ്ച്-മൊറോക്കന്‍ താരങ്ങള്‍ നടത്തിയ സ്‌നേഹപ്രകടനം ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാകാത്ത അനുഭവമായി മാറി.
Amizade 🥰
Mbappé 🤝🏻 Hakimi pic.twitter.com/r3qGShNEIx
— PES MIL GRAU (@Pesgrau) December 14, 2022
മത്സരശേഷം പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ടീമിലെ സഹതാരമായ അഷ്‌റഫ് ഹക്കിമിയുടെ അടുത്തേക്ക് കുതിച്ച ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ താരത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ഇത് ഫുട്‌ബോള്‍ ലോകത്തെ കോരിത്തരിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു.
അവസാന വിസിലിന് ശേഷം, എംബാപ്പെ ഉടന്‍ തന്നെ തന്റെ മൊറോക്കന്‍ സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ പോയി. കുറച്ച് ആശ്വാസ വാക്കുകള്‍ കൈമാറിയ ശേഷം ഇരുവരും ടീ-ഷര്‍ട്ടുകള്‍ പരസ്പരം കൈമാറുകയായിരുന്നു. 23 കാരനായ ഫ്രഞ്ച് താരം ഹക്കിമിയുടെ മൊറോക്കന്‍ ജേഴ്സി ധരിച്ച് ലെസ് ബ്ലൂസിന്റെ ബാക്കിയുള്ളവരോടൊപ്പം അവരുടെ വിജയം ആഘോഷിക്കുന്നത് തുടര്‍ന്നു. ഹക്കിമി എംബാപ്പെയുടെ 10-ാം നമ്പര്‍ ജേഴ്സി ധരിച്ച് സഹതാരങ്ങളുടെ മുതുകില്‍ തട്ടുകയും ആശ്വസിപ്പിക്കല്‍ തുടരുകയും ചെയ്തു. ഫുട്‌ബോളിലെ ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നായി മാറി ഇത്.
The beautiful game!! Respect!!! #mbappe #hakimi #worldcup #qatar pic.twitter.com/PcP12tJEmc
— Carlos Alvarez (@carlitosalvarez) December 14, 2022
എംബാപ്പെയുടെ അടുത്ത സുഹൃത്താണ് പിഎസ്ജിയില്‍ ഒരുമിച്ച് കളിക്കുന്ന ഹക്കീമി. ഇക്കഴിഞ്ഞ അവധിക്കാലം ഇരുവരും ആഘോഷിച്ചത് ഒരുമിച്ച്. സ്‌പെയിനിലേയ്ക്കായിരുന്നു യാത്ര. പിഎസ്ജിയുടെ സമൂഹമാധ്യമങ്ങളില്‍ വരുന്ന വിഡിയോകളില്‍ നല്ലൊരുപങ്കും എംബാപ്പെയും ഹക്കിമിയും ഒന്നിച്ചുള്ളതാണ്. ഈ സൗഹൃദയമാണ് ലോകകപ്പ് സെമിയ്ക്ക് ശേഷമാണ് ഇരുവരും പുതുക്കിയത്.