വീണ്ടും ബെയ്ല്‍സ് യുദ്ധം, സ്റ്റാര്‍ക്കിന്റെ തന്ത്രം പാളി
മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന്റെ ‘ബെയ്ല്‍സ് മാറ്റിവയ്ക്കല്‍’ തന്ത്രം തിരിച്ചുപയോഗിച്ചു. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെതിരെയാണ് സ്റ്റാര്‍ക്ക് ഈ തന്ത്രം പ്രയോഗിച്ചത്.
340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഈ സമയം ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ജയ്സ്വാള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്റ്റാര്‍ക്ക് തന്ത്രം പയറ്റിയത്.
33ാം ഓവറിലാണ് സംഭവം. രണ്ടാം പന്ത് എറിഞ്ഞതിനു ശേഷം സ്റ്റാര്‍ക്ക് ബാറ്ററുടെ ക്രീസിലെത്തി ബെയ്ല്‍സ് പരസ്പരം മാറ്റിവച്ചു. എന്നാല്‍, സ്റ്റാര്‍ക്ക് അടുത്ത പന്തെറിയാനായി പോയതിനു തൊട്ടുപിന്നാലെ, ജയ്സ്വാള്‍ ബെയ്ല്‍സ് പഴയ പടി തിരികെ വച്ചു.
തുടര്‍ന്ന് സ്റ്റാര്‍ക്ക് വാക്കുകള്‍ കൊണ്ടും ജയ്സ്വാളിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചു. സ്റ്റാര്‍ക്കിന്റെ പ്രകോപനത്തില്‍ ജയസ്വാള്‍ വീണതോടെ, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ഋഷഭ് പന്ത് വിഷയത്തില്‍ ഇടപെട്ടു. ജയ്‌സ്വാളിനോട് ശാന്തനാകാന്‍ പന്ത് ആവശ്യപ്പെട്ടു.
നേരത്തെ, ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിനിടെ മാര്‍നസ് ലബുഷെയ്‌ന്റെ ശ്രദ്ധ തെറ്റിക്കുന്നതിനാണ് മുഹമ്മദ് സിറാജ് ബെയ്ല്‍സ് മാറ്റിവച്ച് പരീക്ഷണം നടത്തിയത്. എന്നാല്‍, ലബുഷെയ്ന്‍ ബെയ്ല്‍സ് തിരികെ വയ്ക്കുകയാണുണ്ടായത്.
Article Summary
In the Melbourne Test, Mitchell Starc tried to distract Yashasvi Jaiswal by switching the bails on his stumps, a tactic previously used by Mohammed Siraj on Marnus Labuschagne in the Brisbane Test. This happened when Jaiswal and Rishabh Pant were trying to rebuild India's innings while chasing a target of 340. Jaiswal, however, promptly switched the bails back to their original position. Starc also tried to verbally distract Jaiswal, prompting Pant to intervene and calm him down. Interestingly, Siraj's similar attempt to distract Labuschagne in Brisbane had backfired as Labuschagne had also switched the bails back.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.