ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ പിതാവ് മരണപ്പെട്ടു, ദുഖവാര്‍ത്തയില്‍ നടുങ്ങി ക്രിക്കറ്റ് ലോകം

Image 3
CricketCricket News

ഇന്ത്യന്‍ യുവ പേസര്‍ മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് 53കാരനായ ഗൗസ് മരണപ്പെട്ടത്. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 2

6കാരനായ സിറാജ് ഓസീസ് പര്യടനത്തിന്റെ ഭാഗമായി സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിലാണ്. ക്വാറന്റീന്‍ നിബന്ധകള്‍ നിലനില്‍ക്കുന്നതിനാല്‍ സിറാജ് അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തില്ല.

”പിതാവ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു- എന്റെ കുഞ്ഞേ, നീ രാജ്യത്തിന് അഭിമാനമാവണം. അത് ഞാന്‍ ഉറപ്പായും ചെയ്യും. ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന എന്റെ പിതാവ് എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് എനിക്കറിയാം. എന്റെ പാഷനായ ക്രിക്കറ്റ് പിന്തുടരാന്‍ എന്നെ സഹായിച്ചതും ഒരുപാട് ബുദ്ധിമുട്ടിയാണ്. ശരിക്കും ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്’ സിറാജ് പറഞ്ഞു.

‘എന്റെ ഏറ്റവും വലിയ പിന്തുണയാണ് എനിക്ക് നഷ്ടമായത്. ഞാന്‍ രാജ്യത്തിനായി കളിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ധൈര്യമായിരിക്കാന്‍ എന്നോട് പറഞ്ഞു. അവര്‍ എനിക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കി.”- മരണവിവരം അറിഞ്ഞ സിറാജ് പറഞ്ഞു.

ഏഴാം വയസ്സില്‍ സഹോദരനെ നഷ്ടമായ സിറാജ് ദാരിദ്ര്യത്തെ അതിജീവിച്ച് കൊണ്ടാണ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന സിറാജ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.