ഒരു ജോഡി ഷൂസുകൊണ്ട് ഒരു സീസണ്‍ കളിച്ചവനാണവന്‍, നാഗരാജ് ഇന്ന് അവിശ്വസനീയതയുടെ പേരാണ്
സുരാഗ് വാഴയില്‍
തമിഴ്‌നാട്ടിലെ സേലത്തെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച ആ ചെറുപ്പക്കാരന്‍, ഒരു ജോഡി ഷൂസ് വെച്ച് ഒരു വര്‍ഷം ക്രിക്കറ്റ് കളിച്ച, ടെന്നീസ് ബോള്‍ ക്രിക്കറ്റിന്റെ പിന്‍ബലത്തില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത തങ്കരാസ് നടരാജന്‍ എന്ന ആ 29 കാരന് ഓസ്േ്രടലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ സെലക്ഷന്‍ ലഭിച്ചിരിക്കുന്നു.
130 കോടിയില്‍പരം ജനങ്ങളുള്ള മഹത്തായ ഈ രാജ്യത്തെ ബോള്‍ എറിയാനും ബാറ്റും പിടിക്കാനും അറിയുന്ന ഓരോ ചെറുപ്പക്കാരനും സ്വപ്നം കാണുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന സ്വര്‍ഗ്ഗവാതില്‍ അയാള്‍ മുട്ടിത്തുറന്നിരിക്കുന്നു.
`
ചെറുപ്പത്തില്‍ മീഡിയം പേസൊക്കെ എറിയുന്ന ഏതൊരാള്‍ക്കും ബോളിന്റെ ലൈന്‍ കണ്‍ട്രോള്‍ ചെയ്യാനാവും, എന്നാല്‍ ലെങ്ത്ത് കണ്‍ട്രോള്‍ ചെയ്യാന്‍ വളരെ പണിയാണ്, പ്രത്യേകിച്ച് ഗുഡ്, യോര്‍ക്കര്‍ ലെങ്ങ്ത്തുകള്‍!
ഐപിഎല്‍ എന്ന പ്രതിഭകളുടെ സംഗമവേദിയില്‍ ആധുനിക ക്രിക്കറ്റിലെ മഹാരഥന്‍മാരായ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെയാണ് 60 ല്‍ കൂടുതല്‍ യോര്‍ക്കര്‍ ലെങ്ങ്ത്ത് ബോളുകള്‍ അയാള്‍ എറിഞ്ഞത്. അതില്‍ത്തന്നെ ഏറ്റവും മികച്ചത് 360ത്ഥ ക്രിക്കറ്റിന്റെ അപ്പോസ്തലനായ അആഉ യുടെ വിക്കറ്റെടുത്തൊരു ബോളായിരുന്നു. യോര്‍ക്കര്‍ എറിയുന്നതിനോടൊപ്പം ഭുംറ ക്രിയേറ്റ് ചെയ്യുന്നത് പോലൊരു ആംഗിള്‍ ക്രിയേറ്റ് ചെയ്താല്‍ ബാറ്റ്‌സ്മാന്‍മാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.

ടി.നടരാജന്‍ നമുക്കൊക്കെ മാതൃകയാണ് . ജനിച്ചുവീണ ചുറ്റുപാട് ഏതായാലും പ്രയത്‌നത്തിലൂടെ അവിടെ നിന്ന് ഉയര്‍ന്നുവരാന്‍ സാധിക്കുമെന്ന് കാട്ടിത്തരുന്ന മാതൃക. ഇനിയും ഉയരങ്ങളിലെത്താന്‍ സാധിക്കട്ടെ!
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്