ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ കുറിച്ചറിയാമോയെന്ന് കോസ്റ്റയോട് നീരജ്, കേള്‍ക്കേണ്ട മറുപടി

Image 3
FootballISL

സൂപ്പര്‍ താരം കോസ്റ്റ നമോയിനേസുവിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര കൂട്ടായിമയുടെ പേറിയാമോയെന്നായിരുന്നു പ്രമുഖ സിനിമ താരം നീരജ് മാധവന് അറിയേണ്ടത്. മഞ്ഞപ്പടയെന്ന് ഒരു ആലോചനയ്ക്ക് പോലും വിട്ട് കൊടുക്കാതെയുളള മറുപടിയാണ് കോസ്റ്റ നീരജിന് നല്‍കിയത്. ഏറെ കരഘോഷത്തോടെയാണ് ഈ ഉത്തരം സദസ്സ് കേട്ടത്.

കോരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീല്‍ സംഘടിപ്പിച്ച ‘ബ്ലാസ്റ്റേഴ്‌സ് വിത്ത് ബ്ലാസ്റ്റേഴ്‌സ്’ ഇന്‍ഫ്‌ലുവന്‍സര്‍ മീറ്റിലാണ് നീരജ് മാധവനും കോസ്റ്റ നമോയിനേസുവും മുഖാമുഖം വന്നത്. നീരജിനൊപ്പം സിനിമ താരം സാനിയ ഇയ്യപ്പനും ചടങ്ങിലെത്തിയിരുന്നു.

ഫുട്‌ബോള്‍ കളിക്കാരനെന്നാല്‍ ഫുട്‌ബോള്‍ ആരാധന കൂടി നിറച്ച ഒരാളാണെന്നും ബ്ലാസ്‌റ്റേഴ്‌സിനായി ഈ സീസണില്‍ കഴിവിന്റെ പരമാവധി താന്‍ കളിക്കുമെന്നും കോസ്റ്റ കൂട്ടിചേര്‍ത്തു. കോസ്റ്റയെ കൂടാതെ മലയാളി താരങ്ങളായ സഹലും രാഹുലും ഇന്‍ഫ്‌ലുവന്‍സര്‍ മീറ്റില്‍ പങ്കെടുത്തിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീലുമൊത്ത് ബ്ലാസ്റ്റേഴ്സ് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ ലോഞ്ചിംഗും ഈ പരുപാടിയില്‍ നടന്നു. പ്രമുഖ ഹെല്‍ത്ത്കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീല്‍, കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക സ്പോണ്‍സര്‍റായി പ്രഖ്യാപിക്കപ്പെട്ടത്.