അഞ്ചു മിനുട്ടിനുള്ളിൽ പതിനായിരം സന്ദേശങ്ങൾ, റിച്ചാർലിസനെ കുരുക്കിലാക്കി നെയ്മറുടെ ട്വിറ്റർ ലൈവ്

Image 3
FeaturedFootball

ട്വിറ്റർ ലൈവിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൂപ്പർതാരം നെയ്മർ ജൂനിയർ. അതിനിടയിൽ വന്ന അപ്രതീക്ഷിതമായി തന്നെ വിളിച്ച അതിഥിയെ ആരാധകർക്ക് നെയ്മർ കാണിച്ചു കൊടുക്കുകയും ചെയ്തു. എവെർട്ടൺ സ്‌ട്രൈക്കറും ബ്രസീലിയൻ സഹതാരവുമായ റിച്ചാർലിസൺ ആയിരുന്നു അത്.

എന്നാൽ ആരാധകർക്ക് ഫോണിൽ ആരാണ് വിളിച്ചതെന്ന് കാണിച്ചു ഫോണിൽ കൊടുത്ത സമയത്ത് അബദ്ധത്തിൽ റിച്ചാർലിസന്റെ നമ്പർ കൂടി ആരാധകർക്ക് കാണുന്ന രീതിയിലാണ് ഫോൺ പിടിച്ചിരുന്നത്. ആരാധകർക്ക് നമ്പർ കിട്ടിയതോടെ റിച്ചാർലിസനു പിന്നീട് മെസ്സേജുകളുടെ പ്രവാഹമായിരുന്നു പിന്നീട് സംഭവിച്ചത്. അഞ്ചു മിനുട്ടിനുള്ളിൽ പതിനായിരത്തിലധികം സന്ദേശങ്ങളാണ് ലഭിച്ചതെന്നു വെളിപ്പെടുത്തി റിച്ചാർലിസൺ തന്നെ രംഗത്തെത്തുകയായിരുന്നു.

നെയ്മറോട് ഇക്കാര്യത്തിൽ തന്റെ നന്ദിയറിയിച്ചാണ് റിച്ചാർലിസൺ തനിക്കു വന്ന മെസ്സേജുകളുടെ പ്രവാഹത്തേക്കുറിച്ച് ട്വീറ്റു ചെയ്തത്. എന്നാൽ അതിനു മറുപടിയായി ചിരിക്കുന്ന ഇമോജികളിട്ടു നിന്നെ അവർക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നു റീട്വീറ്റ് ചെയ്യുകയായിരുന്നു.

ലിവർപൂൾ താരം തിയാഗോ അൽകന്റാരയെ ഫൗൾ ചെയ്തു വീഴ്ത്തിയതിനുള്ള പ്രതികാരം ചെയ്യാനായി ലിവർപൂൾ ഫാൻസും ഈ അവസരം മുതലെടുത്തു. മത്സരത്തിൽ ആ ഫൗളിന് ചുവപ്പു കാർഡ് കണ്ടു താരത്തിനു പുറത്തു പോവേണ്ടി വന്നിരുന്നു. മത്സരശേഷം തന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അതിനു ക്ഷമ ചോദിക്കാനും താരം മറന്നില്ല. നിരവധി ഫോൺവിളികളാണ് ഈ സംഭവത്തോടെ റിച്ചാർലിസനു ലഭിച്ചത്.