സമനിലയിലും ബാഴ്സയുമായുള്ള മത്സരത്തെ പേടിയില്ല, യുവന്റസ് പരിശീലകൻ പിർലോ വ്യക്തമാക്കുന്നു
ഹെല്ലാസ് വെറോണയുമായി നടന്ന ഈയടുത്ത ഞായറാഴ്ച്ച നടന്ന മത്സരത്തിൽ തുടർച്ചയായ രണ്ടാമത്തെ സമനിലയാണ് യുവന്റസിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്. 1-1 എന്ന സ്കോർനിലയിലാണ് മത്സരം അവസാനിച്ചത്. ഈ സമനില കാരണം ബാഴ്‌സലോണ മത്സരത്തേക്കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് യുവന്റസ് പരിശീലകനായ ആന്ദ്രേ പിർലോ.
ആന്ദ്രേ ഫവില്ലിയിലൂടെ ലീഡ് നേടിയ ഹെല്ലാസ് വെറോണക്കെതിരെ യുവന്റസിന് 77-ാം മിനുട്ടുവരെ കാത്തിരിക്കേണ്ടി വന്നു ഡേജൻ കുലുസേവ്സ്കി യിലൂടെ സമനില ഗോൾ നേടാൻ. ഈ സമനില ബാർസലോണയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തെ ബാധിക്കില്ലെന്നാണ് പിർലോയുടെ പക്ഷം. വെറോണയും ബാഴ്സലോണയും രണ്ടും വ്യത്യസ്ത രീതിയിൽ കളിക്കുന്ന ടീമുകളായതിനാൽ അധികം വേവലാതിപ്പെടേണ്ട കാര്യമില്ലെന്നാണ് പിർലോ ചൂണ്ടിക്കാണിക്കുന്നത്.
"They're two completely different games, with two different styles of play."
— beIN SPORTS USA (@beINSPORTSUSA) October 26, 2020
Pirlo insists that he's keeping calm about Barcelona after shock Verona draw. #UCLhttps://t.co/jULSqcYXAI
” ഒരിക്കലുമില്ല, ബാഴ്സലോണക്ക് മുമ്പ് ഇതെന്നെ വേവലാതിപ്പെടുത്തുന്നില്ല. കാരണം അതു രണ്ടും വലിയ വ്യത്യാസങ്ങളുള്ള മത്സരങ്ങളാണ്. ഒപ്പം രണ്ടു വ്യത്യസ്ത ശൈലികളിലുള്ള കളിയാണ് ഇരുവരുടെയും. ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളത് പോലെ അറ്റലാൻറയെപ്പോലെ കളിക്കുന്ന വെറോണയും ബാർസയും തമ്മിൽ കളി ശൈലിയിൽ വളരെ വ്യത്യാസമുണ്ട്. അതിനു പ്രത്യേകം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.”
“സമനിലകളെക്കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല. കാരണം ഞങ്ങൾ പുനർനിർമിതിയുടെ പാതയിലാണുള്ളത്. സമനിലയായതിലും പോയിന്റുകൾ നഷ്ടപ്പെടുത്തിയതിലും ക്ഷമ ചോദിക്കുന്നു. പക്ഷെ ഞങ്ങളിപ്പോൾ ശരിയായ പാതയിലാണുള്ളത്. ഒരു ദീർഘകാല പദ്ധതിയാണ് ഞങ്ങൾ പടുത്തുയർത്തുന്നത്. ഇതു വെറും അഞ്ചാമത്തെ മത്സരം മാത്രമേ ആയിട്ടുള്ളു. ഭാവിയിലേക്ക് പോസിറ്റീവ് ആയ കാര്യങ്ങളാണ് എനിക്ക് കാണാനാവുന്നത്. ” പിർലോ പത്രസമ്മേളത്തിൽ വ്യക്തമാക്കി.