മാപ്പ് ചോദിച്ച് ഡിവില്ലേഴ്‌സും കോഹ്ലിയും, ഏതൊരു കഠിന ഹൃദയന്റേയും കണ്ണുനിറയും
ഐപിഎല്ലില്‍ നി്ന്ന് പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തോട് വികാരനിര്‍ഭരമായി ക്ഷമ ചോദിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീം. ട്വിറ്ററിറലൂടെയാണ് ബംഗളൂരു ടീം ആരാധകരോട് വികാരനിര്‍ഭരമായി സംസാരിച്ചത്.
A memorable campaign came to a disappointing end, but the RCB players savour the final moments together in the dressing room before they fly out of Dubai.
PS: After about 80 consecutive days, this is our final 9 AM video for the #IPL#PlayBold #Dream11IPL #WeAreChallengers pic.twitter.com/BfZ5FrHWPH
— Royal Challengers Bengaluru (@RCBTweets) November 7, 2020
‘ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും, പിന്തുണയ്ക്ക് വളരെയധികം നന്ദി. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍, സ്റ്റേഡിയത്തിലെ നിങ്ങളുടെ പിന്തുണയില്‍ നിന്ന് ഞങ്ങള്‍ക്ക് കുറച്ച് കൂടി ഊര്‍ജം ലഭിച്ചേനെ. പക്ഷേ അത് നടക്കുമായിരുന്നില്ല. അടുത്ത തവണ പ്രതീക്ഷിക്കാം. ഇത്തവണയും നേടാന്‍ സാധിക്കാത്തത്തില്‍ ക്ഷമിക്കണം. ഇത്തവണ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. മുന്നോട്ട് പോകുന്നതിന് ധാരാളം പോസിറ്റീവുകള്‍ ഈ സീസണില്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങളെ പിന്തുണച്ചതിനും എല്ലായ്‌പ്പോഴും ഞങ്ങളുടെ പിന്നില്‍ നിന്നതിനും നന്ദി’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

‘ഉയര്‍ച്ചയിലും താഴ്?ച്ചയിലും ഒരുമിച്ചായിരുന്നു. ഒരു ടീം ആയിട്ടുളള യാത്ര ഏറെ മഹത്വരമായിരുന്നു. കാര്യങ്ങള്‍ വിചാരിച്ച വിധത്തില്‍ നടന്നില്ലെങ്കിലും നമ്മുടെ ടീമിനെ കുറിച്ച് അഭിമാനിക്കുന്നു. പിന്തുണച്ചതിന് എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ സ്?നേഹം ഞങ്ങളെ കൂടുതല്‍ കരുത്തരാക്കും. അടുത്തുതന്നെ വീണ്ടും എല്ലാവരെയും കാണാം’ കോഹ്‌ലി ക്ഷമാപമണ സ്വരത്തോടെ പറഞ്ഞു.

ബോളര്‍മാരുടെ മേധാവിത്വമാണ് ഇന്നലെ അബുദാബിയില്‍ കാണാനായത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സിന്റെ കരുത്തിലാണ് 131 റണ്‍സെടുത്തത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദ് അവസാന ഓവറിലാണ് വിജയം കുറിച്ചത്. 44 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്ന കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സിന്റെ വിജയശില്പി.