കൂമാന്റെ പ്രധാനലക്ഷ്യത്തെ റാഞ്ചാൻ റയൽ മാഡ്രിഡും രംഗത്ത്, ബാഴ്സക്ക് തിരിച്ചടി

Image 3
FeaturedFootballLa Liga

ബാഴ്സയിൽ പരിശീലകനായി വന്ന ശേഷം കൂമാൻ ബാഴ്സയിലെത്തിക്കാൻ ആവശ്യപ്പെട്ട രണ്ടു താരങ്ങളായിരുന്നു ലിയോൺ താരമായ മെംഫിസ് ഡീപേയും ലിവർപൂൾ താരമായ ഗിനി വൈനാൽഡവും. എന്നാൽ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ സാമ്പത്തിക പ്രതിസന്ധി മൂലം  ഇരു താരങ്ങൾക്കുമായുള്ള ശ്രമം ബാഴ്സ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ജനുവരിയിൽ വീണ്ടും താരങ്ങൾക്കായി ബാഴ്സ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലിവർപൂളിന്റെ മധ്യനിരയിലെ പ്രധാനതാരമായ ഗിനി വൈനാൽഡത്തിന്റെ കരാർ  കാലാവധി ഈ സീസൺ അവസാനം തീരുമെന്നതിനാൽ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ലിവർപൂൾ. കോവിഡ് മൂലവും പരിക്കു മൂലവും നിരവധി താരങ്ങളെ ഇതിനകം നഷ്ടപ്പെട്ട ലിവർപൂൾ  താരത്തെ നിലനിർത്താൻ തന്നെയാണ് ശ്രമിക്കുകയെങ്കിലും ജനുവരിയിൽ ബാഴ്സ താരത്തിനായി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ബാഴ്സക്ക് ഭീഷണിയായി ലിവർപൂൾ താരത്തിനായി മറ്റൊരു വമ്പൻ ക്ലബും രംഗത്തെത്തിയിരിക്കുകയാണ്. ഇറ്റാലിയൻ മാധ്യമമായ കൊറിയർ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡും  താരത്തിനായി ശ്രമമരംഭിച്ചുവെന്നാണ് അറിയാനാവുന്നത്. ജനുവരിയിൽ തന്നെ താരത്തിനെ ബെർണബ്യുവിലെത്തിക്കാനാണ് നീക്കം.

കൂമാൻ  ഹോളണ്ട് പരിശീലകനായിരുന്ന  സമയത്ത് വളറെ പരിചിതനായിരുന്ന താരമെന്നതും ബാഴ്സയുടെ മധ്യനിരക്ക് കരുത്തേകാൻ താരത്തിനു കഴിയുമെന്ന തിരിച്ചറിവിലാണ് ബാഴ്സക്ക് ആവശ്യമുണ്ടെന്നു അറിയിച്ചത്. എന്നാലിപ്പോൾ സിദാനും താരത്തിനു വേണ്ടി ശ്രമമരംഭിച്ചത് ബാഴ്സക്ക് തിരിച്ചടിയിലായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ബാഴ്സക്ക് റയൽ മാഡ്രിഡ്‌ കൂടി  രംഗത്തെത്തിയതോടെ താരത്തിന്റെ വിലകൂടുമോയെന്ന ആശങ്കയിലാണുള്ളത്.