സൂര്യയ്ക്ക് വേണ്ടി ഞാനായിരുന്നു വിക്കറ്റ് ത്യജിക്കേണ്ടത്, മാപ്പ് ചോദിച്ച് രോഹിത്ത്

Image 3
CricketIPL

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായി പുറത്തായത് ക്രിക്കറ്റ് പ്രേമികളെയെല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. അനാവശ്യ റണ്‍സിനായി ഓടിയ നായകന്‍ രോഹിത്ത് ശര്‍മ്മയ്ക്കായി സൂര്യകുമാര്‍ യാദവ് സ്വയം വിക്കറ്റ് ത്യജിക്കുകയായിരുന്നു.

മത്സരത്തിന്റെ 11ാം ഓവറിലായിരുന്നു സങ്കടപ്പെടുത്തിയ ഈ കാഴ്ച്ച. ഫീല്‍ഡര്‍ക്ക് നേരെ പന്തടിച്ച് രോഹിത്ത് ക്രീസ് വിട്ടിറങ്ങുമ്പോള്‍ സൂര്യകുമാര്‍ ശബ്ദത്തോടെ വിലക്കി. ശ്രദ്ധിക്കാതിരുന്ന രോഹിത് പിച്ചിന്റെ പാതി പിന്നിടുകയും ചെയ്തിരുന്നു. രോഹിത് റണ്ണൗട്ടാകുമെന്ന് ഉറപ്പായതോടെ സൂര്യകുമാര്‍ യാദവ് ക്രീസ് വിടുകയായിരുന്നു. ഇതോടെ രോഹിത് പുറത്താവേണ്ടതിന് പകരം സൂര്യകുമാറിന് മടങ്ങേണ്ടിവന്നു.

മത്സരശേഷം രോഹിത്ത് ഇക്കാര്യത്തെ പറഞ്ഞത് ഇപ്രകാരമാണ്. ‘വളരെ പക്വതയേറിയ താരമാണ് സൂര്യകുമാര്‍. നിര്‍ണായക സമയത്ത് ഉത്തരവാദിത്തവും കാണിക്കാറുണ്ട്. ടൂര്‍ണമെന്റിലൊന്നാകെ മികച്ച ഫോമിലും. ഈയൊരു സാഹചര്യത്തില്‍ ഞാനാണ് വിക്കറ്റ് നല്‍കേണ്ടിയിരുന്നത്.” രോഹിത് പറഞ്ഞു.

‘ആ സാഹചര്യത്തില്‍ ടീമിന് രോഹിത് ശര്‍മയുടെ സാന്നിധ്യം ആവശ്യമായിരുന്നു. അര്‍ധ സെഞ്ചുറിക്ക് അടുത്തായിരുന്നു രോഹിത്. മാത്രമല്ല, അദ്ദേഹം ഒരറ്റത്തുണ്ടെങ്കില്‍ ടീം ജയിക്കുമെന്ന തോന്നലുണ്ടാക്കി. അതുതന്നെയാണ് ക്രീസ് വിട്ടിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. വ്യക്തിയല്ല, ടീമിന്റെ വിജയമാണ് പ്രധാനം.’ ആ സംഭവത്തെ കുറിച്ച് സൂര്യകുമാറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

റണ്ണൗട്ടിന്റെ പേരില്‍ പരസ്പരം കലഹിച്ചും ചീത്ത പറഞ്ഞുമെല്ലാം ക്രീസ് വിടാറുളള ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ പാഠമാണ് സൂര്യകുമാറും രോഹിത്തും നല്‍കുന്നത്. മുംബൈ എങ്ങനെ ഐ