സഹലും രാഹുലും മുറെയും ആരാധകരോട് സംവദിക്കുന്നു , ആവേശവാര്‍ത്ത

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും കെപി രാഹുലും ജോര്‍ദാന്‍ മുറെയും നാളെ കൊച്ചിയിലെ ആരാധകരുമായി സംവദിക്കും.. കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീല്‍ സംഘടിപ്പിക്കുന്ന ‘ബ്ലാസ്‌റ്റേഴ്‌സ് വിത്ത് ബ്ലാസ്‌റ്റേഴ്‌സ്’ ഇന്‍ഫ്‌ളുവന്‍സര്‍ മീറ്റില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സാന്നിധ്യമാകുന്നത്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുമായി സംവദിക്കാനുളള അവസരവും ഉണ്ടാകും. കൂടാതെ സിനിമ താരങ്ങളായ നീരജ് മാധവന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും ‘ബ്ലാസ്‌റ്റേഴ്‌സ് വിത്ത് ബ്ലാസ്‌റ്റേഴ്‌സ്’ ഇന്‍ഫ്‌ളുവന്‍സര്‍ മീറ്റില്‍ പങ്കെടുക്കും.

കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീലുമൊത്ത് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ ലോഞ്ചിംഗും ഈ പരുപാടിയില്‍ ഉണ്ടാകും. പ്രമുഖ ഹെല്‍ത്ത്‌കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീല്‍, കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍റായി പ്രഖ്യാപിക്കപ്പെട്ടത്.

ഏറ്റവും മികച്ച പ്രകൃതിദത്തവും ആധുനികവുമായ മരുന്ന് സംയോജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തിപരിചരണവും ഗാര്‍ഹിക പരിപാലന രീതികളും മെച്ചപ്പെടുത്തുന്ന ആരോഗ്യകരമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി 2015ലാണ് ഹീല്‍ സ്ഥാപിതമായത്. കമ്പനിയുടെ വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത ഗാര്‍ഹിക, വ്യക്തിഗത പരിചരണ ഉത്പന്നങ്ങളിലൂടെ മികച്ച നിലവാരവും താങ്ങാനാവുന്നതും എളുപ്പത്തിലുള്ള ലഭ്യതയും ഉറപ്പാക്കാനാണ് ഹീല്‍ ശ്രമിക്കുന്നത്.

പങ്കാളിത്തത്തിന്റെ ഭാഗമായി വരാനിരിക്കുന്ന സീസണില്‍ താരങ്ങള്‍ ധരിക്കുന്ന ക്ലബ്ബിന്റെ ഔദ്യോഗിക ജഴ്‌സിയുടെ വലത് തോള്‍ഭാഗത്ത് ഹീലിന്റെ ലോഗോ ആലേഖനം ചെയ്യും.