എത്ര വേദനയാണ് സഞ്ജു അനുഭവിച്ചതെന്ന് എനിക്കറിയാം, സച്ചിന് ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് താരം സഞ്ജു വി സാംസന്റെ തല ഗ്രൗണ്ടില്‍ ഇടിച്ച സംഭവത്തില്‍ വേദന രേഖപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. തനിക്കും സമാന അനുഭവം ഉണ്ടായത് ഓര്‍ത്തെടുത്താണ് സച്ചിന് ഈ ക്യാച്ചില്‍ സഞ്ജു അനുഭവിച്ച വേദനയുടെ ആഴം തിരിച്ചറിയുന്നത്. കൊല്‍ക്കത്ത ബാറ്റ് ചെയ്യുന്നതിനിടെയാണ് 18ാം ഓവറിലാണ് സച്ചിനെ പോലും വേദനിപ്പിച്ച സംഭവമുണ്ടായത്.
എന്താണ് ശരിക്കും സംഭവിച്ചത്.
കൊല്‍ക്കത്ത ബാറ്റ് ചെയ്യുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ടോം കുറാന് എറിഞ്ഞ 18ാം ഓവറിലെ സ്ലോ ഡെലിവറി സിക്സ് അടിക്കാന്‍ ശ്രമിച്ച പാറ്റ് കുമ്മിന്സന് പിഴക്കുകയായിരുന്നു. സഞ്ജുവിന് മുകളിലെത്തിയ പന്ത് പക്ഷെ സ്ഥാനം ജഡ്ജ് ചെയ്യുന്നതില്‍ മലയാളി താരത്തിന് പിഴക്കുകയായിരുന്നു.

എന്നാല്‍ ഈ പ്രശ്നം ഞൊടിയിടയില്‍ പരിഹരിച്ച സഞ്ജു അവിശ്വനീയമായ രീതിയില്‍ പിന്നിലേക്ക് മറിഞ്ഞ് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനിടെ സഞ്ജുവിന്റെ തല ഗ്രൗണ്ടില്‍ ഇടിയ്ക്കുകയും ചെsanjയ്തു. സഞ്ജുവിന് വേദനിച്ചു എന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
Brilliant catch by @IamSanjuSamson!
I know how much it hurts when you bang your head like this on the ground. I experienced it in the 1992 World Cup in our match against the WI when I took a catch. #IPL2020 #RRvKKR
— Sachin Tendulkar (@sachin_rt) September 30, 2020
സച്ചിന്റെ പ്രതികരണം
മനസാന്നിധ്യം കൈവിടാതെ സഞ്ജു എടുത്ത ഈ ക്യാച്ചിനെ പ്രകീര്‍ത്തിച്ചാണ് സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ എത്തിയത്. തനിയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സച്ചിന് ഓര്‍ത്തെടുത്തു. 1992ലെ ലോകകപ്പിലാണ് സച്ചിന് സഞ്ജു എടുത്ത പോലുളള ക്യാച്ച് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ഇന്ത്യയുടെ മത്സരം. ഇതിന്റെ വീഡിയോയും ക്രിക്കറ്റ് ഇതിഹാസം പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/__mubean__/status/1311339594785275904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1311339594785275904%7Ctwgr%5Eshare_3&ref_url=https%3A%2F%2Findianexpress.com%2Farticle%2Fsports%2Fipl%2Fsachin-tendulkar-on-sanju-samsons-catch-kkr-vs-rr-6661378%2F
അതെസമയം മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സിനെ തോല്പിക്കുകയായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒന്‍പത് വിക്കറ്റിന് 137 റണ്‍സെടുക്കാനെ രാജസ്ഥാന് കഴിഞ്ഞുളളു. ഐപിഎല്ലിലെ ആദ്യ തോല്‍വിയാണ് രാജസ്ഥാന്റേത്.