അടുത്ത ഐപിഎല്‍, സുപ്രധാന പ്രഖ്യാപനം നടത്തി ബിസിസിഐ
ഐപിഎല്‍ 14ാം സീസണെ കുറിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടുത്ത ഐപിഎല്‍ 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്നും ഇന്ത്യയില്‍ തന്നെയായികിത്തും ലീഗ് നടക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി.
യുഎഇയിലേക്ക് ഇക്കൊല്ലത്തേക്ക് മാത്രമുള്ള ഐപിഎല്‍ വേദി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2021ല്‍ ആഭ്യന്തര മത്സരങ്ങളും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും നടത്തുമെന്നും ഗാംഗുലി വിശദീകരിച്ചു. ഐഎസ്എല്‍ ഉടന്‍ തുടങ്ങാനിരിക്കുന്നു. അതുകൊണ്ട് തന്നെ നേരത്തെ ഉണ്ടായിരുന്ന കൊവിഡ് ഭീതി ഒഴിഞ്ഞു. ഐപിഎലും അതിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. 7-8 ടീമുകളുള്ള വനിതാ ഐപിഎല്‍ വരുന്ന ഏതാനും വര്‍ഷങ്ങളില്‍ നടത്തും. വനിതാ ക്രിക്കറ്റും ജൂനിയര്‍ ക്രിക്കറ്റുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാച്ച് ഫിറ്റ് ആണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മ ഓസീസ് പര്യടനത്തില്‍ കളിക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഇശാന്ത് ശര്‍മ്മയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇരുവരെയും ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.

പരുക്കേറ്റതിന്റെ പശ്ചാത്തലത്തില്‍ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗര്‍വാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. ഡിസംബര്‍ 17 മുതല്‍ അഡലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെല്‍ബണില്‍ നടക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡില്‍ തന്നെ മൂന്നാം മത്സരവും നടക്കും. നവംബര്‍ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.