ഓസീസ് പര്യടനത്തില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പുറത്ത്, കോളടിച്ചത് പന്തിന്
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പുറത്തേയ്ക്ക്. ഐപിഎല്ലിനിടെ പരിക്കേറ്റതാണ് സാഹയ്ക്ക് വിനയായിരിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ റിഷഭ് പന്തിന് വിക്കറ്റ് കാക്കാനായേക്കും.
പന്തിന് പകരം ബാക്കപ്പ് കീപ്പറായി മറ്റാരെയെങ്കിലും ഉള്‍പ്പെടുത്താനുള്ള സാധ്യത നിലവില്‍ കുറവാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് സാഹയ്ക്ക് ആദ്യം പരുക്കേറ്റത്. എങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലും സാഹ ഇറങ്ങി. അപ്പോള്‍ പരുക്ക് വഷളായി. പിന്നീട് നടന്ന രണ്ട് പ്ലേ ഓഫ് മത്സരങ്ങളിലും സാഹ കളിച്ചിരുന്നില്ല.

ഡിസംബര്‍ 17 മുതല്‍ അഡലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെല്‍ബണില്‍ നടക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡില്‍ തന്നെ മൂന്നാം മത്സരവും നടക്കും. നവംബര്‍ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

അതെസമയം മലയാളി താരം സഞ്ജു വി സാംസണെ ഏകദിന ടീമിലേക്ക് കൂടി ഉള്‍പ്പെടുത്തി. ടി20 ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം നടരാജനേയും ടെസ്റ്റില്‍ രോഹിത്ത് ശര്‍മ്മയുടെ സ്ഥാനം പിടിച്ചു.