ഹെഡിന് സിറാജിന്റെ തീപ്പൊരി സെൻഡ് ഓഫ്, കൂവി അഡ്‌ലെയ്ഡ് ആരാധകർ; ‘മൈറ്റി ഓസീസ്’ വൈബിലേക്ക് ബിജിടി പരമ്പര
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം മുഹമ്മദ് സിറാജ് തീപ്പൊരി സെൻഡ് ഓഫ് നൽകിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. സിറാജിനെ അനുകൂലിച്ചും, വിമർശിച്ചും നിരവധി പേരാണ് രംഗത്തുവരുന്നത്. 141 പന്തിൽ നിന്ന് 140 റൺസ് നേടിയ ഹെഡിനെ സിറാജ് തകർപ്പൻ യോർക്കറിലൂടെ പുറത്താക്കുകയായിരുന്നു.
ഹെഡിന്റെ വിക്കറ്റ് വീണതിൽ ഇന്ത്യൻ താരങ്ങൾ ആവേശഭരിതരായി. സിറാജ് ഹെഡിന് അടുത്തേക്ക് ചെന്ന് തീപ്പൊരി സെൻഡ് ഓഫ് നൽകി. കൈകൾ ഉയർത്തി കയറി പോകൂ.. എന്ന തരത്തിൽ ആംഗ്യം കാണിച്ച സിറാജ്, ക്രുദ്ധനായി എന്തൊക്കെയോ പറയുന്നതും കാണാമായിരുന്നു. ഹെഡും തിരഞ്ഞു നിന്ന് ഏതാനും വാക്കുകൾ തിരിച്ചുപറഞ്ഞാണ് പവലിയനിലേക്ക് നടന്നത്.
17 ഫോറുകളും 4 സിക്‌സറുകളും ഉൾപ്പെട്ട ഹെഡിന്റെ ഇന്നിംഗ്‌സാണ് മത്സരം ഇന്ത്യയിൽ നിന്നും അകറ്റിയത്. തകർപ്പൻ ഇന്നിങ്സിന് ശേഷം പുറത്തായ ഹെഡിന് എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് അഡ്‌ലെയ്ഡ് ആരാധകർ യാത്രയയപ്പ് നൽകിയത്. എന്നാൽ സിറാജിന്റെ സെൻഡ് ഓഫിൽ ക്രുദ്ധരായ ആരാധകർ അദ്ദേഹത്തെ കൂവിവിളിക്കുകയും ചെയ്തു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിരാട് കോഹ്‌ലിയും, ഗിലും അടക്കമുള്ള മറ്റ് സഹതാരങ്ങളും ഏറെ പണിപ്പെട്ടാണ് സിറാജിനെ ശാന്തനാക്കിയത്.
വീഡിയോ കാണാം:
There was a bit happening here between Head and Siraj after the wicket 👀#AUSvIND pic.twitter.com/f4k9YUVD2k
— 7Cricket (@7Cricket) December 7, 2024
ഓസ്‌ട്രേലിയയുടെ പ്രതാപകാലത്ത് ക്രിക്കറ്റിലെ സ്ഥിരം കാഴ്ചകളായിരുന്നു ഇത്തരം വെല്ലുവിളികൾ അടുത്തിടെ അന്യം നിന്നുപോയെന്ന് പരിതപിക്കുന്നവർക്കുള്ള മറുപടിയുമായി ഇത്. ആദ്യ ടെസ്റ്റിലും ചില സ്ലെഡ്ജിങ് നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം കുറച്ചുകൂടി സുഹൃദപരമായാണ് കൈകാര്യം ചെയ്യപ്പെട്ടത് .
Article Summary
A heated exchange between Mohammed Siraj and Travis Head erupted during the second Test in Adelaide. After dismissing Head for a scintillating 140, Siraj delivered an animated send-off, provoking a reaction from the Australian batsman and drawing boos from the Adelaide crowd. Indian captain Rohit Sharma and Virat Kohli intervened to calm Siraj down. This incident has reignited the debate surrounding on-field aggression and sportsmanship in cricket.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.