കാത്തിരിക്കുന്നത് ആ പുതിയ ഫാബുലസ് ഫൈവിനായി, ലോകക്രിക്കറ്റ് ഒരു വിസ്മയ കലവറ
അച്ചു ജോണ്‍സണ്‍
വിരാട് കോഹ്ലി..
അരങ്ങേറ്റം 2008 ഇല്‍ എങ്കിലും ലോക ക്രിക്കറ്റ് ഒരു വിസ്മയമായി നോക്കിയ വിരാട് കോഹ്ലിയുടെ ഉദയം തുടങ്ങുന്നത് 2010 മുതല്‍ ആണ് കാരണം എല്ലാ ഫോര്‍മാറ്റിലും കോഹ്ലി അരങ്ങേറ്റം കുറിക്കുന്നത് തന്റെ ീറശ അരങ്ങേറ്റത്തിനും രണ്ട് വര്‍ഷത്തിന് ശേഷം 2010 ഇല്‍ ടി20 യിലും പിന്നെയും ഒരു വര്‍ഷത്തിന് ശേഷം 2011ഇല്‍ ടെസ്റ്റിലും .ശേഷം കണ്ടത് ഈ ക്രിക്കറ്റ് ലോകം ഇന്നേവരെ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍ ഇല്‍ ഒരാളുടെ ഉദയം കണ്ട വളര്‍ച്ച കണ്ട 10 വര്‍ഷങ്ങള്‍.

സ്റ്റീവ് സ്മിത്ത്…
2010 ഇല്‍ അരങ്ങേറിയ ആ 19 കാരനെ ആദ്യ മൂന്ന് വര്‍ഷം അധികം ആരും ശ്രെദ്ധിച്ചിരുന്നില്ല കാരണം അത്യാവശ്യം ലെഗ് ബ്രേക്ക് ഉം ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ഇല്‍ തരക്കേടില്ലാതെ ബാറ്റ് വീശാവുന്ന ഒരു പ്ലയെര്‍ അത് മാത്രം ആയിരുന്നു സ്റ്റീവ് സ്മിത്ത്,ഒടുവില്‍ നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ആ ദിവസം വന്നെത്തി ഓഗസ്റ്റ് 21 2013 സ്മിത്തിനെ സ്മിത്ത് ആക്കിയ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഉള്ള ആ ഇന്നിംഗ്‌സ് ആ സെഞ്ച്വറി,ആ ഒരു ഒരൊറ്റ ഇന്നിംഗ്‌സ്‌ന് ശേഷം കണ്ടത് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വല്യ ട്രാന്‍സ്ഫര്‍മേഷന്‍ കഴിഞ്ഞ പതിറ്റാണ്ടിന്റെ ബാക്കി ഏഴ് വര്‍ഷങ്ങളും സ്മിത്ത് ഈ കാലയളവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ആയി നിലയുറപ്പിച്ചു, ഇന്നും ചിലരെങ്കിലും ഓര്‍ക്കാതിരിക്കില്ല ഒരിക്കല്‍ ഒന്‍പതാമന്‍ ആയി വരെ ബാറ്റിംഗിന് ഇറങ്ങിയ മനുഷ്യന്‍ അല്ലെ ഇയാള്‍ എന്ന്

വില്യംസണ്‍..
വല്യ ട്രാന്‍സ്ഫര്‍മേഷന്‍ ഒന്നും ഇല്ലാതെ 2010 ഇല്‍ തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ സാക്ഷാല്‍ സച്ചിനെ സാക്ഷി നിറുത്തി സെഞ്ച്വറി നേടിയ സച്ചിന്‍ ഫാന്‍ ബോയ്,രണ്ട് മാസത്തിനു ശേഷം ീറശ 100 ,സ്പിന്‍ അനുകൂല ഇന്ത്യന്‍ പിച്ച് ഇല്‍ വളരെ ഈസി ആയി ബാറ്റ് വീശി സെഞ്ച്വറി നേടിയ ആ 20 കാരന്‍ നീണ്ട 10 വര്‍ഷം വളര്‍ന്നത് ക്രിക്കറ്റ് ഇല്‍ മാത്രം അല്ല ക്രിക്കറ്റ് നേ സ്‌നേഹിക്കുന്ന എല്ലാവരുടെയും ഹൃദയത്തില്‍ കൂടെ ആണ് അത് കൊണ്ട് തന്നെ ആണ് തോല്‍ക്കാതെ തോറ്റിട്ടും വില്ലിയുടെ വേള്‍ഡ്കപ്പ് ഫൈനലിലെ ആ ചിരി ഒരുപക്ഷെ നമ്മളെ ഇപ്പഴും വേട്ടയാടുന്നത്.

ജോ റൂട്ട്…
യോര്‍ക്ഷര്‍ ന്റെ സ്റ്റാര്‍ ഓപ്പണര്‍ അരങ്ങേറ്റത്തിന് 2012 ഇല്‍ ഇന്ത്യക്ക് എതിരെ ഉള്ള ടെസ്റ്റ് ഇല്‍ ഇറങ്ങുമ്പോ ഒട്ടും പരിചയം ഇല്ലാത്ത നമ്പര്‍ സിക്‌സ് പൊസിഷന്‍ ആയിരുന്നു എങ്കിലും വളരെ പക്വതയോടെ ബാറ്റ് വീശി അന്ന് നേടിയ 77 റണ്‍സ് ഇല്‍ തുടങ്ങിയ ആ ജൈത്ര യാത്ര ഇന്നും തുടരുന്നു ടെസ്റ്റിലും one day യിലും 50 ന് അടുത്ത് ആവറേജ് ചരിത്രത്തില്‍ ഇഗ്ലണ്ട് സംഭാവന ചെയ്ത ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാരില്‍ ഒരാള്‍, ഇടക്ക് അവസാനം ഒന്ന് വീണ് പോയപ്പോള്‍ ഫാബുലസ് 4 ഇല്‍ നിന്ന് ഒഴിവാക്കണം എന്ന പരാമര്‍ശം വന്നപ്പോഴും കണ്ടത് ഇന്ത്യക് എതിരെ മാരക ഫോം ഇല്‍ ഉയര്‍ത്തെഴുന്നേറ്റ റൂട്ടിനെ ആണ് ലിസ്റ്റിലെ നാലാമന്‍ നെഞ്ചും വിരിച്ച് ഇന്നും അവിടെ തന്നെ ഉണ്ട്.

ബാബര്‍ അസം…
സച്ചിനും ദാദ ക്കും ദ്രാവിഡ് നും ഒക്കെ എതിരായി ഇന്‍സാമാം ഉം യുനിസ് ഉം മുഹമ്മദ് യൂസഫ് ഒക്കെ ഉണ്ടായിരുന്നപ്പോള്‍ ഇന്ത്യ പാക് മത്സരം എന്നത് മിക്കപ്പോഴും തുല്യ ശക്തികളുടെ പോരാട്ടം തന്നെ ആയിരുന്നു ആ പാകിസ്ഥാന്‍ നമുക്ക് ഒരു എതിരാളി ആയി മാറുന്നില്ല എന്നിരിക്കെ ഉയര്‍ന്നു വന്ന താരം 2015 ഇല്‍ അരങ്ങേറിയ അസം ടെസ്റ്റ് t20 odi എന്നിവടങ്ങളില്‍ എല്ലാം മികച്ച പ്രേകടനം ഒരുപാട് മികച്ച താരങ്ങളെ സംഭാവന ചെയ്ത പാകിസ്ഥാന്‍ ഇന്ന് മുന്നോട്ട് വെക്കുന്ന അവരുടെ ഏറ്റവും വല്യ വജ്രായുധം, എങ്ങോട്ടോ നിലഇല്ലാതെ ഓടുന്ന പാകിസ്ഥാന്‍ ടീമിന്റെ ഒറ്റയാള്‍ പോരാളിയെ പോലെ ആ 26 കാരന്‍ ഇന്ന് odi നമ്പര്‍ 1

സച്ചിന്‍ ,പോണ്ടിങ്, ലാറ,കാലിസ്, ഇന്‍സാമാം ഒക്കെ ഒരിക്കല്‍ നമ്മുടെ ബാല്യവും കൗമാരവും യവ്വനവും എല്ലാം വിസ്മയിപ്പിച്ചു
കോഹ്ലി, സ്മിത്ത്, വില്ലി, റൂട്ട്,അസം ഒക്കെ അതിനൊരു തുടര്‍ച്ച ആവുന്നു..
കാത്തിരിക്കാം ഇവര്‍ക്ക് ശേഷവും ഇനി വരാന്‍ പോകുന്ന ഒരു ഫാബുലസ് ഫൈവിന് വേണ്ടി…
പുതിയ പതിറ്റാണ്ടിന്റെ താരങ്ങളുടെ ഉദയത്തിന് വേണ്ടി
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍